Image

അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയില്‍ (സാഹിത്യം ജീവിതമാക്കി ജോണ്‍ വേറ്റം)

Published on 13 September, 2018
അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയില്‍ (സാഹിത്യം ജീവിതമാക്കി ജോണ്‍ വേറ്റം)
ജോണ്‍ വേറ്റം
സ്വദേശം: അടൂര്‍
പത്താമത്തെ വയസ്സില്‍ നാടകാഭിനയം ആരംഭിച്ചു. ചങ്ങനാശേരി 'ഗീഥാ' ആട്സ് ക്ലബിലൂടെ അഭിനയത്തിന്റെ സാരംശം മനസ്സിലാക്കി. വിദ്യാഭ്യാസകാലത്ത്; നാഷണല്‍ കേഡറ്റ് കോര്‍, ലോക് സഹായക് സേന, സ്‌കൗട്ട് എന്നിവയില്‍ അംഗമായിരുന്നു. പഠനകാലത്ത് എഴുതി തുടങ്ങിയെങ്കിലും എയര്‍ഫോഴ്സില്‍ ചേര്‍ന്നതിനുശേഷമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ആദ്യം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത് നാടകമാണ്. എയര്‍ഫോഴ്സ് ക്യാമ്പുകളിലും, പുറത്തും നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകങ്ങള്‍ക്കുവേണ്ടി ഗാനങ്ങള്‍ രചിച്ചു. പിന്നീട് അതു തുടര്‍ച്ചയായി തിരുവനന്തപുരം ആകാശവാണി ലളിതഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഭക്തിഗാനങ്ങളുടെ കാസെറ്റ് പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ വരുന്നതിനുമുമ്പ് നാലു പുസ്തകങ്ങള്‍- നാടകം, ചെറുകഥാ സമാഹാരം, നോവല്‍, ചരിത്രം- പ്രസിദ്ധീകരിച്ചു. മറുനാടന്‍ മലയാളി സമാജങ്ങളില്‍ പ്രവര്‍ത്തിക്കുമായിരുന്നു. 1973-ല്‍ ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍, അച്ചടി മാധ്യമങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ദൈവാലയങ്ങളുടേയും, സംഘടനകളുടേയും സ്മരണികകളില്‍ എഴുതി. പിന്നീട് ഇവിടെയുള്ള അച്ചടിമാധ്യമങ്ങളില്‍ എഴുതി. 

രണ്ട് പുസ്തകങ്ങളും- വിവര്‍ത്തനം, അനുഭവം- പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലും നാടകം സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം അംഗമാണ്. ന്യൂയോര്‍ക്കിലുള്ള സാംസ്‌കാരിക സംഘടനകളിലും, ഭദ്രാസന കൗണ്‍സിലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: സാറാമ്മ ആലപ്പുഴ കൈനകരി, ചാവറ കുടുംബാംഗമാണ്. അഞ്ച് മക്കള്‍. 

നോര്‍ത്ത് അമേരിക്കയിലുള്ള പരമാവധി എഴുത്തുകാര്‍, എഴുതുകയും അവരുടെ രചനകള്‍ പുനര്‍വായനയ്ക്കുവേണ്ടി സൂക്ഷിക്കുകയും, എഴുത്തുകാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും, അവാര്‍ഡുകള്‍ നല്‍കി ആദരിക്കുകയും ചെയ്യുന്ന ഇ-മലയളിയുടെ മാതൃകാപരമായ സേവനത്തിനു എന്റെ ആഴമേറിയ അഭിനന്ദനം!

1.'ഇ-മലയാളിയുടെ അവാര്‍ഡ് ലഭിച്ച താങ്കള്‍ക്ക് അഭിനന്ദനം. ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി.?' 

വളരെ നന്ദി. പ്രതീക്ഷിച്ചില്ല. അറിഞ്ഞപ്പോള്‍, പ്രവര്‍ത്തന നിവൃത്തിയുടെ ആനന്ദം. 

2. 'എഴുത്തുകാരെ അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കുന്നതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?'

മാതൃകാപരമായ സാഹിത്യപ്രവര്‍ത്തനം. കൈപിടിച്ചുയര്‍ത്തുന്ന, പ്രോത്സാഹനത്തിന്റെ, അഭിനന്ദനീയ കര്‍മ്മം.

3. 'ഈ മലയാളിയുടെ ഉള്ളടക്കത്തില്‍ എന്ത് മാറ്റങ്ങളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏറ്റവുമധികം വായിക്കുന്ന കോളം ഏതാണ്. ഇംഗ്ളീഷ് വിഭാഗം പതിവായി വായിക്കാറുണ്ടോ?' 

പുതുമ പകരുന്ന, വിഭിന്നസ്വഭാവമുള്ള കൃതികള്‍ ചേര്‍ക്കണം എല്ലാ കോലങ്ങളും വായിക്കുന്നു.

4. 'അമേരിക്കന്‍ മലയാള സാഹിത്യത്തിനെ എങ്ങനെ വിലയിരുത്തുന്നു. അതിന്റെ വളര്‍ച്ചക്കായി ഇ-മലയാളീ ചെയ്യുന്ന സേവനത്തെപ്പറ്റി നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?'

അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയിലാണ്. അതില്‍ ഇ മലയാളി സുപ്രധാന പങ്ക് വഹിക്കുന്നു.

5. 'നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാജപ്പേരില്‍ ഒരു രചന പ്രസിദ്ധീകരിക്കാന്‍ പ്രേരണ തോന്നിയിട്ടുണ്ടോ?' 

ഇല്ല. 'ജോണ്‍ വേറ്റം' എന്ന പേര് തൂലികാനാമം ആകുന്നു. പകര്‍പ്പവകാശത്തിനും ഉപയോഗിക്കുന്നു.

6. ''നിങ്ങള്‍ മറ്റു എഴുത്തുകാരുമായി (ഇവിടെയും നാട്ടിലും) ബന്ധം പുലര്‍ത്താറുണ്ടോ? നിങ്ങളുടെ രചനകള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടോ? അത്തരം ചര്‍ച്ചകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി അനുഭവപ്പെട്ടിട്ടുണ്ടോ?'' 

എഴുത്തുകാരുമായി ബന്ധമുണ്ട്. ചര്‍ച്ച ചെയ്യാറുണ്ട്. പുതിയ ആശയങ്ങളിലെത്താന്‍ അവ സഹായിച്ചിട്ടുണ്ട്

7. ''കാല്പനികതയും ആധുനികതയും ഇക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. നിങ്ങള്‍ എന്തിനോട് ചായ്വ് പുലര്‍ത്തുന്നു. എന്തുകൊണ്ട്?''

കാല്പനികതയോട് ചായ്വ്, ആശയപ്രാധാന്യവും ഭാവാത്മകതയും ആദ്യത്തേതില്‍. ചിന്താഗൗരവം ഉണ്ടെങ്കിലും, മറുഭാഗത്ത് മൗലികത കുറവ്.

8. 'വ്യക്തിവൈരാഗ്യത്തോടെ ഒരാളുടെ രചനകളെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവോ? അങ്ങനെ കാണുമ്പോള്‍ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്?' 

തെറ്റാണെന്നു വിശ്വസിക്കുന്നു. പ്രതികരിക്കാറില്ല. പ്രതികരണങ്ങള്‍ അവഗണിക്കപ്പെടുന്നു. ഫലിക്കുന്നില്ല. 
 
9. ''ഏറ്റവും കൂടുതല്‍ വായനക്കാരന്‍ ഉണ്ടാവാന്‍ ഒരു എഴുത്തുകാരന്‍ എന്ത് ചെയ്യണം? '

സാഹിത്യത്തിന്റെ തലത്തില്‍ നില്‍ക്കണം. പ്രകമ്പനമുളവാക്കുന്ന സര്‍ഗ്ഗാത്മക രചനകള്‍ നല്‍കണം.

10. ''അറിയപ്പെടുന്ന ഒരു എഴുത്തുകാരനെന്നാണോ നിങ്ങളുടെ സ്വപ്നം. എന്തുകൊണ്ട് നിങ്ങള്‍ എഴുതുന്നു.? '

അങ്ങനെ ഒരു സ്വപ്നമില്ല. അനുഭവങ്ങളും വികാരങ്ങലും ഒത്തു ചേരുമ്പോള്‍ ഉണ്ടാകുന്ന ആന്തരിക സമ്മര്‍ദ്ദം കാരണമാകുന്നു. പൊതു നന്മയാണു ലക്ഷ്യം 

11. 'നിങ്ങള്‍ ഒരു മുഴുവന്‍ സമയം എഴുത്തുകാരനാണോ? അല്ലെങ്കില്‍ കിട്ടുന്ന സമയം മാത്രം എഴുത്തിനുപയോഗിക്കുമ്പോള്‍ സൃഷ്ടിയുടെ ആനന്ദം അനുഭവിക്കുന്നുണ്ടോ?' 

ഇപ്പോള്‍, എഴുത്തിനും വായനക്കും കൂടുതല്‍ സമയം ഉപയോഗിക്കുന്നു. സൃഷ്ടിയുടെ ആനന്ദം പ്രചോദനമാണ്.

12. 'നിരൂപണങ്ങള്‍ നിങ്ങളുടെ രചനകളെ സഹായിക്കുന്നുണ്ടോ? ഒരു നിരൂപകനില്നിന്നും നിങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു.' 

സഹായിക്കുന്നുണ്ട്.നിഷ്പക്ഷനിരൂപണം ഉപകാരപ്രദമാണ്. പഠനാര്‍ഹമാണ്
 
13. 'എന്തുകൊണ്ട് നിങ്ങള്‍ ഒരു കവിയോ, കഥാകൃത്തോ, നോവലിസ്റ്റോ, ലേഖകനോ ആയി. നിങ്ങളിലെ എഴുത്തുകാരനെ നിങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു.? എപ്പോള്‍?' 

കഥ, നാടകം, നോവല്‍, വിവര്‍ത്തനം, ചരിത്രം, ലേഖനം, ഗാനങ്ങള്‍ നിരൂപണം, ഗദ്യകവിത, എന്നിവ പ്രസിദ്ധീകരിച്ചപ്പോള്‍. 

14. 'അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളില്‍ (എഴുത്തുകാരന്റെ / കാരിയുടെ പേരല്ല. രചനയുടെ വിവരങ്ങള്‍) നിങ്ങള്‍ക്ക് ഇഷ്ടമായത്.?' 

കഥകള്‍, പുസ്തകാഭിപ്രായങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, കവിതകള്‍, വാര്‍ത്തകള്‍, പ്രതികരണങ്ങള്‍

15. ''എഴുത്തുകാര്‍ അവരുടെ രചനകള്‍ വിവിധ മാധ്യമങ്ങളില്‍ ഒരേ സമയം കൊടുക്കുന്നത് നല്ല പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു? '

നല്ല പ്രവണതയാണ്. ലോകമെമ്പാടുമുള്ള വായനക്കാരുടെ ആസ്വാദകഹൃദയങ്ങളില്‍ ഇറങ്ങിച്ചെല്ലുവാന്‍ വിവിധ മാധ്യമങ്ങള്‍ സഹായിക്കും.

16. 'അമേരിക്കന്‍ മലയാളി വായനക്കാരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. പ്രബുദ്ധരായ വായനക്കാര്‍ സാഹിത്യത്തെ വളര്‍ത്തുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

അന്തസ്സാര്‍ന്നവരായ സാഹിത്യകാര്യന്മാരുടെ സമൂഹം. പ്രബുദ്ധരായ വായനക്കാരുടെ വികാസം അവരെ വളര്‍ത്തും.

17. 'ഇമലയാളിയുടെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു എഴുത്തുകാരനെന്ന നിലയ്ക്ക് എന്ത് സഹായ സഹകരണങ്ങള്‍ നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു.?'  

ഇ മലയാളിയുടെ സമസ്തപുരോഗതിക്ക് സാദ്ധ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ സന്തോഷമുണ്ട്.

see also

നഷ്ടക്കച്ചവടമെങ്കിലും എഴുത്തില്‍ ആനന്ദം: (അബ്ദുള്‍ പുന്നയൂറ്ക്കുളത്തിന്റെ വാങ്മയ ചിത്രങ്ങള്‍)


അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയില്‍ (സാഹിത്യം ജീവിതമാക്കി ജോണ്‍ വേറ്റം) 


ഫ്‌ളോറിഡ, ക്രുഷി, എഴുത്ത്, കറ്റാര്‍ വാഴ സ്പിരിറ്റ്: ആനന്ദലബ്ധിക്കിനിയെന്തു വേണം (ചിന്തയിലും ജീവിതത്തിലും വ്യത്യസ്തനായ ആന്‍ഡ്രൂസ് ചെറിയാന്‍)


താമര വിരിയുന്ന സൂര്യോദയങ്ങള്‍ (സരോജ വര്‍ഗ്ഗീസിന്റെ സര്‍ഗ സ്രുഷ്ടികള്‍ )

പ്രതികരിക്കേണ്ടത് ഒരെഴുത്തുകാരന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത (ഡോ. നന്ദകുമാര്‍ ചാണയിലിന്റെ ചിന്താലോകം) 

ഇവിടെയും മികച്ച സാഹിത്യ സംഭാവനകള്‍; നാട്ടില്‍ അവഗണന: (കോരസണ്‍ വര്‍ഗീസിന്റെ എഴുത്തിന്റെ ലോകം)

അമേരിക്കയിലെ മലയാളി എഴുത്തുകാര്‍ കൂടുതല്‍ ജ്ഞാനമുള്ളവര്‍; ലോകം കണ്ടവര്‍: (ജോസഫ് പടന്നമാക്കലിന്റെ സാഹിത്യ സപര്യ)

അമേരിക്കന്‍ മലയാള സാഹിത്യം പുരോഗതിയുടെ പാതയില്‍ (സാഹിത്യം ജീവിതമാക്കി ജോണ്‍ വേറ്റം)
Join WhatsApp News
Jyothylakshmy Nambiar 2018-09-14 02:12:03
Congratulations  
Sudhir Panikkaveetil 2018-09-14 08:34:40
എഴുത്തിൽ എപ്പോഴും നന്മയും, ആദർശങ്ങളും 
ദൈവീകതയും നിറക്കുന്ന അനുഗ്രഹീത 
എഴുത്തുകാരനായ അങ്ങേക്ക് ആശംസകൾ. 
ഇനിയും ധാരാളം ബഹുമതികൾ ഈശ്വരൻ 
നൽകുമാറാകട്ടെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക