Image

ആള്‍ക്കൂട്ട അക്രമത്തെ എണ്ണയൊഴിച്ച്‌ പ്രോത്സാഹിപ്പിക്കുന്നത്‌ ബി.ജെ.പി യെന്ന്‌ യു.എന്‍ റിപ്പോര്‍ട്ട്‌

Published on 14 September, 2018
ആള്‍ക്കൂട്ട അക്രമത്തെ   എണ്ണയൊഴിച്ച്‌ പ്രോത്സാഹിപ്പിക്കുന്നത്‌ ബി.ജെ.പി യെന്ന്‌ യു.എന്‍ റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ ജനക്കൂട്ട അക്രമത്തിന്റെ മറവില്‍ ബി.ജെ.പി അതിന്റെ രഹസ്യ അജണ്ട നടപ്പാക്കുകയാണെന്ന്‌ യു.എന്നിന്‌ വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ മൂസ്ലിങ്ങളേയും ദളിതരേയും ലക്ഷ്യം വയ്‌ക്കുന്ന ജനക്കൂട്ട അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ സാമുദായിക സ്‌പര്‍ദ്ധയുണ്ടാക്കുന്ന പരമാര്‍ശങ്ങള്‍ നടത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ ബിജെപിയെന്ന്‌ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട്‌ യു.എന്‍ ന്‌ സമര്‍പ്പിക്കപ്പെട്ട വിശദമായ എക്‌സ്‌പേര്‍ട്ട്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ യു.എന്‍ ന്‌ വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന മനുഷ്യാവകാശ വിദഗ്‌ധന്‍ തെണ്ടായ്‌ അച്ച്യൂമെ തയ്യാറാക്കി സമര്‍പ്പിച്ച്‌ റിപ്പോര്‍ട്ടിലാണ്‌ ജനക്കൂട്ട അക്രമങ്ങളെ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന്‌ വേണ്ടി എരിതീയില്‍ എണ്ണയെന്നോണം പ്രോത്സാഹിപ്പിക്കുന്നതെന്ന്‌ വ്യക്തമാക്കുന്നത്‌.

വര്‍ഗീയത, വര്‍ണ വിവേചനം, ഇതുമായി ബന്ധപ്പെട്ട അസഹിഷ്‌ണത തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ്‌ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്‌. ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി സമര്‍പ്പിക്കാന്‍ 2017 യു എന്‍ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ യു എന്‍ന്റെ മനുഷ്യാവകാശ വിദഗ്‌ധന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ദളിത്‌, മുസ്ലീം, ആദിവാസി, ക്രിസ്‌ത്യന്‍ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും ഹിന്ദു ദേശീയ വാദികളുടേയും ബിജെപിയുടേയും വിജയവും തമ്മില്‍ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക