Image

ഭാര്യയ്‌ക്ക്‌ ഉറക്ക ഗുളിക നല്‍കി മകളെ പീഡിപ്പിച്ചു; അച്ഛന്‍ ഒളിവില്‍

Published on 14 September, 2018
ഭാര്യയ്‌ക്ക്‌ ഉറക്ക ഗുളിക നല്‍കി  മകളെ പീഡിപ്പിച്ചു; അച്ഛന്‍ ഒളിവില്‍
മുസാഫര്‍നഗര്‍: ഭാര്യയ്‌ക്ക്‌ ഉറക്ക ഗുളിക നല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ്‌ സംഭവം നടന്നത്‌. 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അച്ഛനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

തന്റെ 40കാരനായ ഭര്‍ത്താവ്‌ മകളെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന്‌ ഇരയാക്കിയെന്നാണ്‌ അമ്മയുടെ പരാതി. പീഡനവിവരം താന്‍ അറിഞ്ഞതോടെ തന്നെയും മകളെയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പോലീസിന്‌ മൊഴി നല്‍കി.

കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയാക്കുകയും കുട്ടി ലൈംഗീക അതിക്രമത്തിന്‌ ഇരയായതായി കണ്ടെത്തിയതായും എസ്‌പി ഓംവീര്‍ സിങ്‌ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന്‌ ഒളിവില്‍ പോയ പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും അതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കടുത്ത ശിക്ഷ തന്നെ ഇയാള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതേ സമയംകൊല്ലുമെന്ന്‌ ഭീക്ഷണിപ്പെടുത്തി നിരവധി തവണ അച്ഛന്‍ എന്നെ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പൊലീസിന്‌ മൊഴി നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക