Image

ഗോവയില്‍ പെട്രോളിന്‌ 11 രൂപ കുറച്ചു

Published on 02 April, 2012
ഗോവയില്‍ പെട്രോളിന്‌ 11 രൂപ കുറച്ചു
പനാജി: ഗോവയില്‍ പെട്രോളിന്‌ 11 രൂപ കുറച്ചു. വാറ്റ്‌ നികുതി 22 ശതമാനത്തില്‍നിന്ന്‌ 0.1 ശതമാനമാക്കി കുറച്ചതോടെയാണ്‌ ലിറ്ററിന്‌ 11 രൂപവരെ വിലകുറഞ്ഞത്‌. 65 രൂപയായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ വില 54.96 രൂപയായി. അധിക വാറ്റ്‌ നികുതി കൊടുക്കേണ്ടതിനാല്‍ ശനിയാഴ്‌ച പമ്പുകള്‍ പെട്രോള്‍ സ്വീകരിക്കാതിരുന്നതാണ്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്‌. പെട്രോളിന്‌ ക്ഷാമം നേരിട്ടത്‌ താത്‌കാലികമാണെന്ന്‌ ഗോവ പെട്രോള്‍ ഡീലേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്‍റ്‌ പരേഷ്‌ ജോഷി വ്യക്തമാക്കി. രാവിലെ എഴുമണിക്കു മുമ്പേ പെട്രോള്‍പമ്പുകളില്‍ വലിയ തിരക്കനുഭവപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക