Image

പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷല്‍ വേണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

Published on 14 September, 2018
പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷല്‍ വേണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ജുഡീഷല്‍ വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. പ്രളയത്തില്‍ ഇരകളായവര്‍ക്ക് കുറ്റമറ്റ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്നും അതിന് പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്‌ഇബി മറുപടി നല്‍കണമെന്നും ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് ചൂണ്ടിക്കാണിച്ചു നല്‍കിയ കത്ത് പരിഗണിച്ചു സ്വമേധയാ എടുത്ത കേസും ദുരന്തത്തിന് ഇടയാക്കിയത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി നിര്‍ദേശം.

കേരളത്തില്‍ നടന്നത് പ്രകൃത്യാലുള്ള ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. അഡ്വ.ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക