Image

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതിനെതിരെ കേജരിവാള്‍

Published on 14 September, 2018
ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതിനെതിരെ കേജരിവാള്‍
 ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്ത്. എവിടെനിന്നാണ് സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വോട്ടിംഗ് മെഷീന്‍ ലഭിക്കുകയെന്നും ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകള്‍ നിര്‍മിക്കാന്‍ പാടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം ഉള്ളതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതിയില്ലാതെ ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകള്‍ കൈവശം വയ്ക്കുന്നവര്‍ കുറ്റക്കാരാണെന്നും കേജരിവാള്‍ പറഞ്ഞു. വ്യാഴാഴ്ച സര്‍വകലാശാലാ തെരഞ്ഞെടുപ്പില്‍ ഉ​പ​യോ​ഗി​ച്ച ഇ​വി​എം മെ​​ഷീ​നു​ക​ള്‍ ത​ങ്ങ​ള്‍ ന​ല്‍​കി​യ​ത​ല്ലെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യക്തമാക്കിയിരുന്നു. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ സ്വ​കാ​ര്യ​മാ​യി സ​മ്ബാ​ദി​ച്ച​താ​വും ഇ​വി​എം മെ​ഷീ​നു​ക​ളെന്നും ഇ​വി​എ​മ്മുക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നുമായിരുന്നു മു​ഖ്യ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നത്.

സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വ്യാ​ജ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഉ​പ‍​യോ​ഗി​ച്ചെ​ന്നാ​രോ​പി​ച്ച്‌ വി​വാ​ദം ഉ​ണ്ടാ​യ​തോ​ടെ​യാ​യിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. വി​വാ​ദം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ വോ​ട്ടെ​ണ്ണ​ല്‍ ഒ​രു​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടിരുന്നു. പി​ന്നീ​ട് പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ട ശേ​ഷ​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ പു​നഃരാ​രം​ഭി​ച്ച​ത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക