Image

ലാലുയുഗത്തിന് അന്ത്യമായെന്ന് പപ്പു യാദവ്

Published on 14 September, 2018
ലാലുയുഗത്തിന് അന്ത്യമായെന്ന് പപ്പു യാദവ്
 ബീഹാര്‍ രാഷ്ട്രീയത്തിലെ അതികായനും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് രാഷ്ട്രീയത്തില്‍ അപ്രസക്തനായെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി നേതാവും ലോക്സഭാംഗവുമായ പപ്പു യാദവ്. യാദവ സമുദായത്തിലെ യുവജനങ്ങള്‍ പുതിയ നേതൃത്വത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യാദവരെയും മുസ്‌ലീംങ്ങളെയും നാളുകളായി ചൂഷണം ചെയ്യുകയായിരുന്നു ലാലുവും കൂട്ടരും. ദശകങ്ങളായി തുടരുന്ന ഈ ചൂഷണത്തിന് ലാലു ജയിലിലായതോടെ അന്ത്യമായി- പപ്പു പറഞ്ഞു.

ബുദ്ധിയുള്ളവരാരും ഇനി ലാലുവിനെ പിന്തുണയ്ക്കില്ല. വൃദ്ധരായ ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലാലുവിനോട് അനുകമ്ബയുള്ളത്- പപ്പു പറഞ്ഞു. ഒരു യാദവ നേതാവിനെയും തന്നോളം വളരാന്‍ ലാലു അനുവദിച്ചിരുന്നില്ലെന്നും തന്‍റെ ഏകാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്ന നിലപാടാണ് അദ്ദേഹം ഇത്രനാള്‍ സ്വീകരിച്ചു പോന്നതെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു.                
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക