Image

പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍

Published on 14 September, 2018
പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍
ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. പീഡനം നടന്നതായി പറയുന്ന കാലയളവില്‍ പരാതിക്കാരി ബിഷപ്പിനൊപ്പം വീടു വെഞ്ചരിപ്പിനെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പീഡനം നിഷേധിക്കുന്നത്.

പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആള്‍ക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളില്‍ പങ്കെടുത്തതും ചിരിച്ചുല്ലസിച്ചിരുന്നതും. ഇതു ചിത്രങ്ങളില്‍ വ്യക്തമാണ്. 

കോണ്‍ഗ്രിഗേഷന്റെ നിര്‍ദേശം ലംഘിച്ചാണു പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തില്‍ തങ്ങുന്നത്. യുക്തിവാദികള്‍ അടക്കം പലരും മഠത്തില്‍ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദര്‍ശന റജിസ്റ്ററിലും ക്രമക്കേടുകള്‍ നടത്തി.

ആദ്യം പീഡിപ്പിച്ചുവെന്നു പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തില്‍ നിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ചിത്രം പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശത്തോടെയാണ് എംജെ കോണ്‍ഗ്രിഗേഷന്‍ മാധ്യമങ്ങള്‍ക്കു കൈമാറിയത്. 
പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍
പീഡനം നടത്തിയിട്ടില്ലെന്ന കണ്ടെത്തലുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക