Image

ചിക്കാഗോയിലെ അന്താരാഷ്ട്ര വടംവലി വിഷശേങ്ങളുള്‍പ്പെടെ പുതുപുത്തന്‍ വിഭവങ്ങളുമായി ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ച.

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 14 September, 2018
ചിക്കാഗോയിലെ അന്താരാഷ്ട്ര വടംവലി വിഷശേങ്ങളുള്‍പ്പെടെ പുതുപുത്തന്‍ വിഭവങ്ങളുമായി ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ച.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സ്വീകരണമുറികളിലെ നിറ  സാന്നിധ്യമായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ചയും പുതുപുത്തന്‍ വിഭവങ്ങളുമായി എത്തുന്നു. നോര്‍ത്തമേരിക്കയിലെ മലയാളി സമൂഹത്തിലെ  ഏറ്റവും വലിയ കായിക മാമാങ്കമായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന ഈ പുതിയ എപ്പിസോഡില്‍ സാന്‍ ജോസ് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍, മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടി ( മാര്‍ക്ക്) ഇന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണ കൂട്ടായ്മ, ക്‌നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാന്തനം 2018 എന്ന ഓണാഘോഷങ്ങള്‍, ചിക്കാഗോയിലെ  ഇന്ത്യ ഡെവലപ്പ്‌മെന്റ്  ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുവാനായി നടത്തിയ ധനസമാഹരണം, കേരളാ അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളും ധന സമാഹരണങ്ങള്‍, യെമനില്‍ തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാ. ടോം ഒഴുങ്ങാലിലുമായി നടത്തിയ അഭിമുഖം  എന്നിവ ഉണ്ടായിരിക്കും എന്ന് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. രാജു പള്ളത്ത്  732 429 9529, asianetusnews@gmail.com


ചിക്കാഗോയിലെ അന്താരാഷ്ട്ര വടംവലി വിഷശേങ്ങളുള്‍പ്പെടെ പുതുപുത്തന്‍ വിഭവങ്ങളുമായി ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക