Image

കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാകില്ലെന്നും തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും പിസി ജോര്‍ജ്

Published on 14 September, 2018
കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാകില്ലെന്നും തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും പിസി ജോര്‍ജ്
തിരുവനന്തപുരം: കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ വൈദികരേയും ക്രിസ്തീയ സഭയേയും അധിക്ഷേപിക്കാനുള്ള നീക്കമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇതിന് പിന്നില്‍ ബ്ലാക്ക് മാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഇടപെടലുകളുണ്ടെന്നും ജോര്‍ജ് ആരോപിച്ചു.

ഹൈക്കോടതിക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് ചോദിച്ച പിസി ജോര്‍ജ് സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുമ്പിലല്ലേ. സമരം നടത്തുന്നത് വെറും ആറ് കന്യാസ്ത്രീകള്‍ മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇത്തരം പരാതികളില്ലെന്നത് ശ്രദ്ധിക്കണമെന്നും ജോര്‍ജ് ചൂണ്ടിക്കാണിച്ചു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് ആ പദവിയില്‍ തുടരാനാകില്ലെന്നും തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും ജോര്‍ജ് പറഞ്ഞു. ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കന്യാസ്ത്രീ പട്ടം നല്‍കാവൂ. ഇതിനായി കന്യാസ്ത്രീ പട്ടം നല്‍കാനുള്ള പ്രായം സഭ മാറിച്ചിന്തിക്കണം. ജോര്‍ജ് പറഞ്ഞു.

ശാരീരികമായും മാനസികമായും പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മോശം രീതികളിലേക്ക് വ്യതിചലിക്കും. ആയിരത്തില്‍ ഒന്നോ രണ്ടോ മാത്രമേ ഇത്തരത്തില്‍ സംഭവിക്കാറുള്ളൂ. കന്യാസ്ത്രീയാകാന്‍ സ്വന്തം താല്‍പര്യപ്രകാരം വരുന്നവര്‍ മോശമാകില്ല.

പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ജോര്‍ജ് ആരോപിച്ചു. 
Join WhatsApp News
vincent emmanuel 2018-09-14 10:00:55
this man is sick. The bishop can continue with no  problem.I like this man's world. But it is not fair. People are watching this. The sisters in different convents elected this man. what a shame. 
അല്പന്റെ ജല്പനങ്ങള്‍ 2018-09-14 15:44:15

അല്പന് പദവി കിട്ടിയാല്‍ ....

പൊള്ളയായ വാചക കസര്‍ത്തുകള്‍ കൊണ്ട് വെടികെട്ട് നടത്തുന്ന അല്പന്‍ എന്നൊക്കെ പറഞ്ഞാലും അരിശം മാറില്ല.

A bully in words and deeds, an uncultured Barbarian! No not enough.  The people who gave him votes? Did you find your likeness in him?  He would have grown up as an impertinent crybaby. He never grew up in his mental life. He is still in the attention seeker crybaby. He might be uttering all this foolishness to attract attention. Stop voting for him.

Shame on those Malayalees in US, who were carrying him around as a Trophy.   

തിരു നാരദന്‍ 2018-09-14 13:35:24

തിരു വസ്ത്രം – എന്താണാവോ ഇ കുന്ത്രാണ്ടം?

ലോഹക്കുള്ളില്‍ മനുഷ വികാരങ്ങള്‍ പിടക്കുകയും ഞെളി പിരിയുകയും ചെയ്യുന്നതിനാല്‍ ഇതിനെ ഒരു ചങ്ങല, തടവറ എന്നൊക്കെ കരുതിയാല്‍ പോരേ?.

സഭാ യുനിഫോറം എന്നെക്കെ പറഞ്ഞാല്‍ പോരെ, വസ്ത്രത്തിന്‍ ഉള്ളില്‍ ഉള്ള ശരിര ഭാഗങ്ങളും തിരു കൂട്ടി പറഞ്ഞാല്‍ .....തിരു.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക