Image

ഇ-മലയാളി സാഹിത്യ അവാര്‍ഡ് സമ്മാനം (ഞായർ)

Published on 14 September, 2018
ഇ-മലയാളി സാഹിത്യ അവാര്‍ഡ് സമ്മാനം  (ഞായർ)

8 Orangetown Shopping Center

Orangeburg, NY 10962

Tel: 845-365-0939; 

(September 16, 3 p.m. to 7 p.m.)


പ്രിയപ്പെട്ടവരെ ,

ഇ-മലയാളിയുടെ പ്രതിവര്‍ഷ സാഹിത്യ അവാര്‍ഡ് ദാനചടങ്ങ് സെപ്റ്റമ്പര്‍ 16നു 38 ഓറഞ്ച്ടൗണ്‍ ഷോപ്പിങ്ങ് സെന്റര്‍, ഓറഞ്ച്‌ബെര്‍ഗിലെ സിത്താര്‍ റെസ്‌റ്റോറന്റില്‍ വച്ച് ഉച്ചതിരിഞ്ഞ് മൂന്നുമണിമുതല്‍ ഏഴുമണിവരെയുള്ള സമയത്ത് അരങ്ങേറുന്നതാണ്. തദവസരത്തില്‍ നിങ്ങളുടെയെല്ലാവരുടേയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. ഇതെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക,  917-324-4907.

സ്‌നേഹത്തോടെ
ഇ-മലയാളി പ്രവര്‍ത്തകര്‍

അവാര്‍ഡ്‌വിവരങ്ങള്‍

2017ല്‍ ഇ-മലയാളിയില്‍ എഴുതിയ ഏറ്റവും നല്ല ക്രുതികളുടെ രചയിതാക്കള്‍ക്കാണ് അവാര്‍ഡുകള്‍നല്‍കുന്നത്. അമേരിക്കന്‍മലയാളി എഴുത്തുക്കാര്‍ അവരുടെ രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്നാണ് ഇ- മലയാളിയുടെ ഇത്തവണത്തെ സാഹിത്യപുരസ്കാര പരിശോധനസമിതി കണ്ടെത്തിയത്. ഈ വര്‍ഷം ആഗോളതലത്തിലുള്ള എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍രചനകള്‍ കഴിവതും നിരസിക്കാതെ ഇ-മലയാളി പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യമേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന നയമാണ് ഇ-മലയാളി സ്വീകരിക്കുന്നത്.താഴെപറയുന്ന വിഭാഗങ്ങള്‍ക്കാണ് (കഥ, കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.വിജയികളുടെ വിവരങ്ങള്‍ വായിക്കുക.

സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന: സാഹിത്യത്തിലെ വിവിധവിഭാഗങ്ങള്‍, കഥ, കവിത, ലേഖനം, നോവല്‍, നിരൂപണം, കാഴ്ചപ്പാടുകള്‍, എന്നീമേഖലകളില്‍ അഞ്ചുപതിറ്റാണ്ടോളമായിനാട്ടിലും ഇവിടേയും തന്റേതായവ്യക്തിമുദ്രപതിപ്പിച്ചുകൊണ്ടിരിക്കുന്ന അഭിവന്ദ്യ എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്രസാഹിത്യ അവാര്‍ഡ്'' നല്‍കിബഹുമാനിക്കുന്നു.

.കഥ:2017ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു വ്യസനപൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും അയച്ചുതന്നില്ല എന്നാണു ഇതില്‍നിന്നും വ്യക്തമാകുന്നത്.ശ്രദ്ധിക്കുക ഇ-മലയാളിയില്‍ എഴുതുന്നരചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.

.കവിത:നല്ല കവിതകളും വളരെ വിരളമായാണു പ്രത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ "മീന്‍കാരന്‍ബാപ്പ'' എന്ന കവിതയെ പരിശോധകസമിതി പുരസ്കാരയോഗ്യമായി പരിഗണിച്ചു.

.ലേഖനം: വ്യതസ്തമായവിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥനരീതിയോടെ ശ്രീ ജോസഫ് പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖനവിഭാഗത്തില്‍ പ്രഥമഗണനീയമായത്, അവാര്‍ഡിനഹര്‍തപ്പെട്ടത്.

. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: വാല്‍ക്കണ്ണാടി എന്ന ലേഖനപരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും, അനവധി എഴുത്തുകാരുടെ പ്രിയ എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്‍ശചെയ്യുകയും ചെയ്ത കോരസണ്‍ വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍ ഇ-മലയാളിയും തീരുമാനിച്ചു.

ഇതരസാഹിത്യവിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രത്യേക അംഗീകാരം.

ആസ്വാദനം/പുസ്തകപരിചയം: കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായിന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലും, വിചാരവേദിയിലും ചര്‍ച്ചചെയ്യപ്പെടുന്നപുസ്തകങ്ങളും മറ്റുസാഹിത്യക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു ഇ-മലയാളിയുടെ താളുകളിലേക്ക് അയച്ചുതരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍ ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി കണ്ടെത്തി.

ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം: അമേരിക്കന്‍ മലയാളസാഹിത്യത്തി െലതറവാട്ടമ്മയായ ശ്രീമതി സരോജ വര്‍ഗീസ്‌കൈവക്കാത്ത സാഹിത്യവിഭാഗങ്ങളില്ല. അമേരിക്കന്‍ മലയാളി വനിത എഴുത്തുകാരികളില്‍ ആദ്യമായി സഞ്ചാരസാഹിത്യം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി ഈ എഴുത്തുകാരി അമേരിക്കന്‍ മലയാളസാഹിത്യത്തില്‍ അവരുടേതായ ഒരു ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍ അവര്‍ നല്‍കിയസംഭാവനകളെമാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം നല്‍കുന്നു.

പ്രതികരണങ്ങളുടെ കുലപതി:: ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ പ്രതികരണങ്ങളിലൂടെ ഇ മലയാളിയുടെ താളുകളെ എപ്പോഴും സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്‍കി ആദരിക്കുന്നു.

രാഷ്ട്രീയനിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍,ന്പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെവിവിധവിഷയങ്ങളില്‍തന്റേതായ ഒരു കാഴ്ച്ചപ്പാടുംദര്‍ശനവും ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്‍കുന്നു.

എല്ലാവര്‍ക്കും ഇ-മലയാളിയുടെ വിജയാശംസകള്‍.!! 2018ല്‍ വിജയികളാകാന്‍ നല്ലനല്ല രചനകള്‍ ഇന്നുമുതല്‍ അയക്കാന്‍ തുടങ്ങുക.
Join WhatsApp News
ഇനിയും സമയമുണ്ട് 2018-09-14 20:21:43
സ്ഥിരം വിഡ്ഢിത്തരം പറഞ്ഞ് വായനക്കാരെ ചിരിപ്പിക്കുന്നയാൾക്ക് ഈമലയാളി കോമാളി അവാർഡ്  പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ട്.
Mathew v. Zacharia. New York State school board member 1993-2002 2018-09-15 17:49:04
Hail to all. Thanks for your contribution to the Malayalee in this great country of ours under God.
Mathew V. Zacharia, New Yorker
വിദ്യാധരൻ 2018-09-15 23:17:28
ക്ഷമിക്കണം സാഹിത്യപണ്ഡിതരെ 
പൊറുക്കണം ഈ വിധം ഞാനിങ്ങു കുറിച്ചിടുമ്പോൾ 
അറിയാം അവാർഡ് കിട്ടിയ നിങ്ങളിപ്പോൾ 
ഇവിടെങ്ങുമില്ലെന്നറിയുന്നു ഞാൻ   
കൊല്ലകടവിൽ  സൂചി വിൽക്കാൻ 
വന്നൊന്നൊരുത്തനെ  കണ്ടനേരം 
അടിമുടി ചൊറിയുന്നു അതുകൊണ്ടു ഞാൻ 
എഴുതുകയാണ് ക്ഷമിച്ചീടേണം  
ആരാണ് ഈ നാടിന്റെ  ദൈവം 
ആരാണ് അത് പറഞ്ഞിടുമോ ?
ആയിരം ജാതികൾ വർണ്ണങ്ങൾ വർഗ്ഗം
കൂടാതെ വിഭിന്ന മതങ്ങൾ വേറെ, 
ഒന്നിന് ഒന്നിനെ കണ്ടുകൂടാ 
കണ്ടാലുടൻ തല വെട്ടിമാറ്റും, 
ഉള്ളവൻ പിന്നെയും കൂട്ടീടുന്നു 
ഇല്ലാത്തോൻ തെണ്ടി തിരിഞ്ഞിടുന്നു
ചിലർക്കൊക്കെ സ്ഥാനമാനോം 
ജീവിക്കാൻ മനോഹര ഹർമ്യങ്ങളും 
ചിലരൊക്കെ അഭയാർഥികളായി 
തല ചായ്ക്കാൻ ഇടം നോക്കിടുന്നു 
നിങ്ങടെ ദൈവ പുത്രൻ പണ്ട് 
കിടക്കാൻ ഇടമില്ലാതെ ചുറ്റിയപോലെ 
ഈ നാടിൻ 'ഗ്രേറ്റന്സ്' കൂട്ടീടുവാൻ 
വർഗ്ഗീയ വാദികൾ ഒന്നിക്കുമ്പോൾ 
അവരെ ദൈവത്തിൻ നിയോഗമായി 
കരുതി നിങ്ങൾ ജനങ്ങളെ ഒറ്റിടുന്നു
വ്യര്‍ത്ഥമാ നിങ്ങടെ  ദൈവത്തെ വിറ്റു നിങ്ങൾ 
കൂട്ടുന്നു പണവും സ്വർണ്ണ പണ്ടങ്ങളും 
നിങ്ങളും നിങ്ങടെ ദൈവങ്ങളും  
മനുഷ്യന്റെ  തലമണ്ട കാർന്നിടുന്നു
തൊട്ടതിനും പിടിച്ചതിനും ഒക്കെ നിങ്ങൾ 
ഹല്ലെലുയ്യാ സ്തോത്രം വച്ചിടുന്നു
പണ്ട് നസ്രേത്തു കാരൻ യേശുവിനെ 
ഒറ്റിയതുപോലെ  നിങ്ങൾ ഒറ്റിടുന്നു.
ദൈവത്തിന്റെ നാട്ടിലെ ദൈവംപോലും 
പ്രളയജലം കണ്ടു ഞെട്ടിപ്പോയി 
ഉയർന്ന സ്ഥലങ്ങളിൽ കയറിയവർ 
ഇരിപ്പാണ് നിങ്ങളെ കാത്തവർ ഭദ്രമായി 
മലയാറ്റൂർ ശബരിമല എന്നുവേണ്ട 
കരിങ്കല്ലിൽ കെട്ടിയ കോട്ടകളിൽ 
ഭക്ത ജനത്തിന്റെ  വരവ് കാത്ത് 
ഇരിപ്പാണ് ദൈവത്തിൻ പ്രതിപുരുഷവർഗ്ഗം 
കൈയ്ക്കാരും ദേവസംബോർഡുകാരും'
ഇരിപ്പാണ് പോയകാശ് നികത്തിടുവാൻ
അറിയാം നിങ്ങൾക്ക് ഇപ്പോൾ എന്നെ 
കടിച്ചു കീറി തിന്നാൻ മോഹമെന്ന് .
നിങ്ങൾ കടിച്ചു കീറിയാലും 
നിങ്ങൾ കലികൊണ്ടു തുള്ളിയാലും 
നിങ്ങടെ സാഹിത്യ പുംഗവന്മാർ 
പറയാൻ മടിക്കും കാര്യം പറഞ്ഞിടും ഞാൻ 
ഈ നാട് പണ്ടേ ഗ്രേറ്റ് തന്നെ 
അതിനെ കുട്ടി ചോറാക്കിടല്ലേ
ആലിബാബയും നാല്പ്പത് കള്ളന്മാരും 
ഇവിടം വിട്ട് റഷ്യക്ക് പോയിടുകിൽ 
അതുമതി ഈ നാട് ശാപമുക്തം 

Ninan Mathulla 2018-09-18 09:57:40

The story of a poor lady in Kerala comes to mind. When her husband died many came and made long speeches about the man. She was amazed by all the praises from people she did not recognize. She told people around, “You do not know this dead person well”. She only knew what she went through in their marriage from this guy. I see many praising Vidhyadharan here for spitting out intolerance and hatred here. I felt he is the spokesperson of the special agenda propagandists in this comment column. His anonymous supporters write as if he is a ‘valiya sambhavam’. I found his writings highly biased as he starts with innocent comments or poem and in the middle of it he use it for propaganda. If you analyze his poems and comments, mostly it is against groups that he does not identify as his own- race, religion and political party. In a recent comment he asked people different from his party to go to Russia, as India does not need them, and India is great without them. It is the same intolerance that we see in BJP/RSS that we see in his words asking Muslims to go to Pakistan, Christians to America and Communists to Russia or China. Readers beware of such political, religious and racial propaganda! This group considers their Indian culture as the only acceptable culture in India, and others need to leave. Those who support him here are the same group using the column for propaganda.

ബി ജെ പി/ആർ എസ് ക്രിസ്ത്യാനി 2018-09-18 16:13:43
അവാർഡ് ബാക്കി ഉണ്ടെങ്കിൽ  ഒരെണ്ണം ശ്രി മാത്തുള്ളക്കും കൂടെ കൊടുക്കുക. കിട്ടാത്ത  മുന്തിരി പുളിക്കും അതുകൊണ്ടാണ് പതിവ് പല്ലവിയും ആയി ഇറങ്ങിയിരിക്കുന്നത്. 
ഒരു തേങ്ങ അങ്ങോട്ട് ഉടക്കുക 2018-09-18 17:11:29
കൺഫൂഷ്യൻ മാറ്റണമേ, കൺഫൂഷ്യൻ  മാറ്റണമേ 
അവാർഡ് കിട്ടാഞ്ഞതിൻ അസൂയ 
നാരദൻ ഹൂസ്റ്റൺ 
കോമാളി അവാർഡ് 2018-09-18 19:58:21
നേരത്തേ പറഞ്ഞ ‘ഈമലയാളി കോമാളി അവാർഡി‘ന്റെ കാര്യം ഒരിക്കൽ കൂടി ഓർപ്പിക്കുന്നു.
Anthappan 2018-09-18 21:26:40
If you really analyse his writings, you can understand that it is clashing with the teachings of Jesus whom he claims the son of god. If he follows Jesus, then he is supposed to love his enemies. Here Vidyadhran seems to be his enemy because he criticized another guy who always sell his product, in the name of Abraham and Isaac. In addition to that he always make sure that people see his wide 'phylacteries and the long tassels' on his garments (Matthew 23) Jesus taught his disciples to love the neighbors unconditionally irrespective of their color and creed. If Vidyadharan is intolerant, then as a follower of Jesus, Matthulla is supposed to show him that the right way is the way of tolerance. But, Matthulla cannot do it, because he is controlled by the very intolerance he is blaming on others. He cannot write any comment by not mentioning the name of BJP. I, understand his political woe but it doesn't go well with the teachings of Jesus. This is the reason Jesus called the Pharisees hypocrites and said, " Woe to you, teachers of the law and Pharisees, you hypocrites! You shut the door of the kingdom of heaven in people’s faces. You yourselves do not enter, nor will you let those enter who are trying to." I read Vidyadhran's writings in simple Malayalam which is powerful enough to provoke the fake and hypocrites and make their life miserable. Don't underestimate the readers and think you can dump your rotten theology and ideas on them. If a paper like E-Malayalee doesn't have people like Andrew or Vidyadhran, then the paper will be defeating it's purpose. And they have a platform to do it in America without fear and favor. Matthulla; If you are a true follower of Jesus then stop blaming any religion and 'let your light so shine before others so that they will see your good work and glorify the father in heaven." Unless and until people foster independent thinking, there fate will be like Matthull's
ആസ്വാദകൻ 2018-09-18 23:51:57
സാറേ കോമാളി അവാർഡ് കൊടുത്തല്ലോ ,സാറിപ്പോഴും പഴയ മലയാള ശൈലിയിലാണ് പറയുന്നത് .
ഇപ്പോൾ അതൊക്കെ മാറിപ്പോയില്ലേ,വ്യഭിചാരംഎന്ന് പണ്ട് പറഞ്ഞിരുന്നത് ഇപ്പോൾ സെക്സുവലി ആക്റ്റീവ് 
എന്നാണു പറയുന്നത് .അതുപോലെ കോമാളിഎന്നു പണ്ട്‌പറഞ്ഞിരുന്നത് ഇപ്പോൾ വേറെ ഓമനപ്പേരിലാണ്
അറിയപ്പെടുന്നത്.ഈമലയാളിക്ക് വീഴ്ചവരത്തില്ല ,എല്ലാംനന്നായിട്ടു ചെയ്തിട്ടുണ്ട്.ഈ മലയാളിയിലാണല്ലോ  
പ്രവാസിമലയാളസാഹിത്യം പൊടിപൊടിക്കുന്നതു.
Ninan Mathulla 2018-09-19 07:35:46

You will not see any trace of anger or hatred towards Vidhydharan in my comment. I attacked his ideas and not the person. Jesus said, “Love the sinner, and hate sin”. I do not consider Vidhyadharan as my enemy. In love there is discipline. We discipline our children because we love them. If Vidhyadharan’s ideas are followed it will only lead to carnage and destruction as it happened in Second World War. Hitler was influenced by some of the writers of the time with his Nazi ideology. BJP/RSS ideology is fascist as it is not inclusive of others. All the developments and progress we see in India is because we worked together for India. Our pledge was India is my country, and all Indians are my brothers and sisters. If we follow BJP/RSS ideology in India, and do not stand united, divided we will fall- India will fall into sixteen pieces. Bible says to earnestly rebuke your brother lest his sin fall on your head. Jesus criticized many in his ministry, and it was not because they were enemies. Nowadays you will not hear such messages from Church pulpit as only less than five percent of Bible verses are taken for preaching, and many churches are run like a business. The message you hear is the messages to run the church smoothly. You will never hear the verse I quoted from pulpit, as Church does not want any problem arising from it. Pulpit messages have turned Church into a group that has lost the ability to think critically and respond where appropriate. Most people keep quiet. I wish Vidhyadharan will use his talents to be inclusive and not for divisive purpose.

 

Someone mentioned here about my need for an award. I do not go after award or recognition. If recognition follows you, it is fine. You will not see me competing for a seat or time in a meeting or trying to bring my picture in group photographs. When I publish articles, I prefer not to have my picture there. Only because ‘emalayalee’ insisted on it, and will not publish without picture, I sent my picture. You will not see my picture in any of the books (five books) I published. Many a time awards are given based on political considerations. Let readers consider the contributions of each writer. The next day if the reader can’t remember a word or idea from your writing to apply in their life for constructive purpose, the writing is a waste of time and energy. Krishna advised Arjuna in Bhagavad Gita to follow ‘nishkamakarma’, which I try to follow (not that easy or practical).

വിദ്യാധരൻ 2018-09-19 15:54:25
ഒരു പുത്തൻ ആകാശവും ഭൂമിയും സൃഷ്ടിക്കാൻ 
മനുഷ്യ പുത്രൻ യേശു വന്ന നാളിൽ 
തച്ചുടച്ചില്ലേ   നിർദാക്ഷണ്യം അന്നവൻ 
യഹൂദരുടെ പഴയ ജീവിത ശൈലിയൊക്കെ ?
ചിന്നഭിന്നമാകും പഴഞ്ചൻ ആദർശങ്ങൾ 
പുത്തൻ പുതു ചിന്ത വന്നീടുകിൽ 
മതവും രാഷ്ട്രീയോം ഒന്നിച്ചു ചേർന്നെന്നും 
ജനങ്ങളെ കൊള്ളയടിച്ചു പോന്നിരുന്നു
അതിനെയാണന്നവൻ  വെല്ലുവിളിച്ചത്  
അന്നും ഉണ്ടായിരുന്നു നിങ്ങളെപ്പോലെലുള്ളോർ  
പഴയതിൽ സന്തോഷം കണ്ടെത്തിയോർക്കെന്നും  
ഭയമാണ്   പുതുമകൾ എത്തിടുമ്പോൾ  
ഭയമാറ്റി എതിർക്കുക അധർമ്മത്തെ എന്നാളും 
അത് നമ്മുടെ അച്ഛനമ്മമാര്‍ ആണെന്നാലും 
കൈകോർക്കുന്നു മതവും രാഷ്ടീയോം 
ഇന്നും മനുഷ്യരെ കൊള്ള ചെയ്യാൻ 
ഇവിടൊരു പുത്തൻ സംസ്കാരം വേണെങ്കിൽ 
പഴയ തത്വസംഹിത പൊളിഞ്ഞിടേണം 
അത് പറയുമ്പോൾ നിങ്ങളെ പോലുള്ളോർ 
മുട്ടാത്തർക്കത്തിനൊരുങ്ങിടുന്നു
തമ്മിത്തല്ലിക്കുന്നു ജനങ്ങളെ ഞാനെന്നു 
ഒന്ന് നീ  പറഞ്ഞു തന്നിടുമോ 
കാര്യ കാരണം കൊണ്ട് ന്യായികരിച്ചിടൂ നീ  
അല്ലെങ്കിലീ  ചിത്രത്തിൽ കാണും പണ്ഡിതർ   
നമ്മളെ  വിലയിരുത്തി പറഞ്ഞിടട്ടെ 
വായനക്കാരൻ 2018-09-19 18:23:50
സാഹിത്യകാരന്മാരെയും വിദ്യാധരൻ വെല്ലുവിളിച്ചിരിക്കുന്നു .  അതിന് നിങ്ങൾ ഉത്തരം കൊടുത്തില്ലെങ്കിൽ എന്ത് സാഹിത്യം ? മനുഷ്യരും അവന്റെ പ്രശ്നങ്ങളും ഇല്ലാത്ത സാഹിത്യം ആർക്കുവേണം 
Ninan Mathulla 2018-09-20 09:21:22

It is possible to wake up a person sleeping but not a person acting so. I gave several reasons for the folly in Vidhyadharan’s thinking, and he acted as if he did not see it. There is not much hope for such people and they continue to mislead people not thinking critically. There is no hope for people not recognizing own mistakes and always criticize people and groups different from them.  Again he uses Jesus for his propaganda that Jesus said to throw the first stone if you have no sin. He forget the fact that the same Jesus said to find your own mistakes first before finding speck in others eyes. He criticizes priests selectively, and preaches that this world will be heaven without religion but ignores the fact that Jesus asked people to do as religious leaders say and not to do as they do. Corruption and abuse is in people’s heart. No religious or political group is exception to this. But consider it propaganda or out of ignorance when some continue to target one group.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക