Image

സാഹിത്യവേദിയില്‍ 'ഒറ്റപ്പയറ്റ്' നിരൂപണം

Published on 15 September, 2018
സാഹിത്യവേദിയില്‍ 'ഒറ്റപ്പയറ്റ്' നിരൂപണം
ചിക്കാഗോ: സാഹിത്യവേദിയുടെ 212-മത് സമ്മേളനം 2018 സെപ്റ്റംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകീട്ട് ഡോ.രവിവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകമായ ഒറ്റപ്പയറ്റിന്റെ നിരൂപണവും ചര്‍ച്ചയുമായിരുന്നു ഇത്തവണത്തെ കൂട്ടായ്മയുടെ മുഖ്യപരിപാടി. 

പുസ്തകത്തെക്കുറിച്ചും എഴുത്തിന്റെ വഴികളെക്കുറിച്ചും ഗ്രന്ഥകാരന്‍ തന്നെ ആമുഖപ്രസംഗം നടത്തി. തുടര്‍ന്ന് പുസ്തകത്തെ  വിലയിരുത്തി അംഗങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവച്ചു.

പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോയുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചിക്കുകയും മലയാള ഹാസ്യസാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിയ്ക്കുകയും ചെയ്തു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജീവനും സമ്പത്തും നഷ്ടപ്പെട്ട കേരളജനതയുടെ ദുഃഖത്തില്‍ സാഹിത്യവേദി പങ്കുചേരുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണ നല്‍കുകയും ചെയ്തു.

സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്ക്കാവ് സ്വാഗതവും അനിലാല്‍ ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. ജോയി&ലിസി ഇണ്ടിക്കുഴി ആയിരുന്നു ഈ മാസത്തെ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തത്. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ അവസാനിച്ചു. ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴുവരെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ലാന കണ്‍വന്‍ഷന്‍ പ്രമാണിച്ച് അടുത്ത മാസം സാഹിത്യവേദിയുടെ സമ്മേളനം ഉണ്ടായിരിക്കുന്നതല്ലെന്ന് കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

സാഹിത്യവേദിയില്‍ 'ഒറ്റപ്പയറ്റ്' നിരൂപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക