Image

ഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

പി പി ചെറിയാന്‍ Published on 15 September, 2018
ഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി
നോര്‍ത്ത് കരോളൈന: വെള്ളിയാഴ്ച രാവിലെ മുതല്‍ വീശിയടിച്ച ഫ്‌ലോറന്‍സ് കൊടുങ്കാറ്റില്‍ നോര്‍ത്ത് കരോളൈനയില്‍ മാതാവും കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. റ്റാര്‍ ഹീല്‍ സ്റ്റേറ്റില്‍ നിന്നും സൗത്ത് കരോളൈനിയെ ലക്ഷ്യമാക്കി ഫ്‌ലോറന്‍സ് നീങ്ങികൊണ്ടിരിക്കയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വില്‍മിംഗ്ടണില്‍ ഉണ്ടായ അതിശക്തമായ കാറ്റില്‍ മരം വീണാണ് മാതാവും കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിയതോടെ 788916 വീടുകളില്‍ വൈദ്യുത ബന്ധം തകരാറിലായി. പലവീടുകളിലും വെള്ളം കയറിയതിനാല്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. വില്‍മിംഗ്ടണ്‍ എയര്‍ പോര്‍ട്ടില്‍ 105 മൈല്‍ വേഗതയില്‍ കാറ്റടിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് കരോളൈനയിലെ ന്യൂക്ലിയര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. 40 ഇഞ്ചു വരെ മഴ ലഭിച്ചതായി അധികൃതര്‍ പറയുന്നു.

കടല്‍ തീരങ്ങളിലുള്ളവര്‍ അഭയകേന്ദ്രങ്ങളില്‍ എത്തണമെന്നും, വാഹനത്തില്‍ സഞ്ചരിക്കുന്നതു ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൗത്ത് കരോളൈനയില്‍ എത്തുമ്പോള്‍ ഫ്‌ലോറന്‍സിന്റെ ശക്തി കുറഞ്ഞു ഒഹായൊവെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. പലവിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്.
ഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായിഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായിഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായിഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായിഫ്‌ലോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക