Image

ലഷ്‌കര്‍ തലവന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം

Published on 02 April, 2012
ലഷ്‌കര്‍ തലവന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം
വാഷിംഗ്ടണ് ‍: ലഷ്‌കറെ തയിബ സ്ഥാപകനും ജമാഅത്തുദ്ദഅവ മേധാവിയുമായ ഹാഫിസ് സയിദിന്റെ തലയ്ക്കു അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സയീദിനെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍ക്കുന്നവര്‍ക്കും ഈ ഇനാം ലഭിക്കും. അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിന്‍ഡി ഷെര്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനമുണ്ടായത്.

ലഷ്‌കറിന്റെ സഹസ്ഥാപകനായ സയിദിന്റെ ഭാര്യാസഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ തലയ്ക്കും യുഎസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. മാക്കിയുടെ തലയ്ക്കു 30 ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരിക്കുന്നത്. അതേസമയം, അല്‍ ക്വയ്ദയുടെ പുതിയ തലവനായ അയ്മാന്‍ അല്‍ സവാഹിരിയുടെ തലയ്ക്കു രണ്ടര കോടി ഡോളറാണ് പ്രതിഫലം പ്രഖ്യപിച്ചിട്ടുള്ളത്.

ഇന്ത്യയുടെ ആരോപണത്തേത്തുടര്‍ന്ന് 2009ല്‍ സയിദിനെ വീട്ടുതടങ്കലിലാക്കിയെങ്കിലും അധികം വൈകാതെ ലാഹോര്‍ കോടതി സയിദിനെതിരെയുള്ള കേസുകള്‍ തള്ളുകയും സ്വതന്ത്രനാക്കുകയും ചെയ്തു. ജമാത്ത് ഉദ് ദവയ്ക്കു രാജ്യത്തു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പാക്കിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക