Image

കിര്‍മാണി മനോജിന്റെ വിവാഹം ; പ്രവാസി യുവാവിന്റെ പരാതിയില്‍ കേസെടുത്തില്ല

Published on 15 September, 2018
കിര്‍മാണി മനോജിന്റെ വിവാഹം ; പ്രവാസി യുവാവിന്റെ പരാതിയില്‍ കേസെടുത്തില്ല


ടിപി വധക്കേസിലെ പ്രതി കിര്‍മാണി മനോജ്‌ വിവാഹം ചെയ്‌തത്‌ തന്റെ ഭാര്യയെ ആണെന്ന പ്രവാസി യുവാവിന്റെ പരാതിയില്‍ വടകര പോലീസ്‌ കേസെടുത്തില്ല.

വിവാഹം അസാധുവാക്കണമെന്നും തന്റെ രണ്ടു മക്കളേയും വിട്ടുകിട്ടണമെന്നുമാണ്‌ നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്റെ ആവശ്യം. മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി യുവാവിനെ കാണിച്ച ശേഷം പോലീസ്‌ മടക്കി അയയ്‌ക്കുകയായിരുന്നു.

രണ്ടു ദിവസം മുമ്‌ബ്‌ മാഹിയിലായിരുന്നു കിര്‍മാണിയുടെ വിവാഹം. മടപ്പള്ളി രയരങ്ങോത്തെ യുവതിയാണ്‌ വധു. ഒരാഴ്‌ചത്തെ പരോളിന്‌ ഇറങ്ങിയ ശേഷം രഹസ്യമായി വിവാഹം നടത്തുകയായിരുന്നു. തുടര്‍ന്നാണ്‌ പ്രവാസി യുവാവ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക