Image

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട്‌ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

Published on 15 September, 2018
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട്‌ ഭര്‍ത്താവിനെ വെട്ടിക്കൊന്നു
തെലങ്കാന:  രാജ്യത്ത്‌ വീണ്ടും ദുരഭിമാനക്കൊല. നടുറോട്ടില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ടാണ്‌ യുവാവിനെ വെട്ടിക്കൊന്നത്‌. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ്‌ സംഭവം.

ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന്‌ ശേഷം ഭാര്യ അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയ്‌ എന്ന യുവാവ്‌ ആക്രമിക്കപ്പെട്ടത്‌. രണ്ട്‌ പേരും ആശുപത്രിയില്‍ നിന്ന്‌ സംസാരിച്ച്‌ പുറത്തിറങ്ങുന്നതും ഇവരുടെ പിറകെ തന്നെ ആയുധവുമായി ഒരാള്‍ എത്തുന്നതും തടുക്കാനായി അമൃത എത്തുകയും വെട്ടുന്നത്‌ കണ്ട്‌ ഭയന്ന്‌ ആശുപത്രിയിലേക്ക്‌ ഓടിക്കയറുന്നതും സി.സി ടിവി ദൃശ്യങ്ങളില്‍ കാണാം.

വെട്ടേറ്റ്‌ നിലത്ത്‌ വീണ പ്രണയിയെ അക്രമി വീണ്ടും ദേഹത്ത്‌ വെട്ടുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക