Image

ഹരിയാനയിലെ കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതി സൈനികനെന്ന്‌ പൊലീസ്‌

Published on 15 September, 2018
ഹരിയാനയിലെ കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതി സൈനികനെന്ന്‌ പൊലീസ്‌


ചണ്ഡിഗഢ്‌: സി.ബി.എസ്‌.ഇ റാങ്ക്‌ ജേതാവിനെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി സൈനികന്‍. കേസിലെ മുഖ്യപ്രതിയായ സൈനികനെ അറസ്റ്റ്‌ ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുകയാണെന്ന്‌ ഹരിയാന ഡി.ജി.പി അറിയിച്ചു.കേസിലെ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനികനാണ്‌.

പ്രതിക്കെതിരെ വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്‌ ഡി.ജി.പി ബി.എസ്‌ സിന്ധു പറഞ്ഞു. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികളെ കൂടി അറസ്റ്റ്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. പ്രതികളെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ പൊലീസ്‌ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശീയ വനിത കമീഷനും സംഭവത്തില്‍ സ്വമേധയ കേസെടുത്തു. കേസിലെ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കാന്‍ ഡി.ജി.പിയോട്‌ വനിത കമീഷന്‍ നിര്‍ദേശിച്ചു

 കഴിഞ്ഞ ദിവസമാണ്‌ കോച്ചിങ്‌ ക്ലാസിലേക്ക്‌ പോവുകയായിരുന്ന 19കാരിയെ രണ്ട്‌ പേര്‍ തട്ടിക്കൊണ്ട്‌ പോയി കൂട്ടബലാല്‍സംഘത്തിന്‌ ഇരയാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക