കൊച്ചി: നീതി തേടിയുള്ള പോരാട്ടത്തില്‍ തനിക്ക്
മാര്‍ഗദീപമാണ് ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്ബി നാരായണനെന്ന് നടന്
ദിലീപ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയില്‍ നമ്ബി
നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ്
രംഗത്തെത്തിയത്.
'അഭിനന്ദനങ്ങള്‍ നമ്ബി നാരായണന് സര്, നീതി തേടിയുള്ള
പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും' ഇതായിരുന്നു ദിലീപിന്റെ
വാക്കുകള്‍.
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി
ആവശ്യപ്പെട്ട് നമ്ബി നാരായണന് നല്കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ്
സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സര്‍ക്കാര്‍ 50 ലക്ഷം നഷ്ടപരിഹാരമായി നമ്ബി
നാരായണന് നല്‍കണമെന്നായിരുന്നു കോടതി വിധി. കേസില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്
നമ്ബി നാരായണന് നീതി കിട്ടുന്നത്.