ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍
ബിഷപ്പിന്റെ ചുമതല കൈമാറി. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ രൂപാതാംഗങ്ങള്‍ക്ക്
അയച്ചു.
ഈ ചുമതല
കൈമാറ്റം ബിഷപ്പ് രൂപതയ്ക്ക് പുറത്തേക്ക് പോകുമ്ബോള്‍ ഉള്ള സ്വഭാവിക നടപടി
മാത്രമാണെന്നും എന്നാലും സ്ഥാനം ഒഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സമരം ചെയ്യുന്ന
കന്യാസ്ത്രീകള്‍ പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം
ഒഴിഞ്ഞതു തന്നെയാണെന്നാണ് സൂചന. സാധാരണ ബിഷപ്പ് പോകുമ്ബോള്‍ സാമ്ബത്തിക
കാര്യങ്ങളടക്കമുള്ളവ മറ്റുള്ളവരെ ഏല്‍പ്പിക്കാറില്ലെന്നും ഇത്തവണ
അതുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞത്
തന്നെയാണെന്നുമാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല