Image

പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍

Published on 15 September, 2018
പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരപ്പന്തലില്‍
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും പത്തിലധികം വൈദികര്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൊച്ചിയിലെ സമരപ്പന്തലില്‍.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരം എട്ടാംദിവസത്തിലേക്ക് കടന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. ജലന്ധര്‍ ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. സ്വാധീനവും പണവും രാഷ്ട്രീയ പിന്‍ബലവും ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുമുണ്ട്. കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ് ഫ്രാങ്കോ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

തിരിച്ചുവരുന്നത് വരെയുള്ള അധികാരം വികാരി ജനറലിനെ ഏല്‍പ്പിക്കുകയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ചില സമയങ്ങളില്‍ അങ്ങനെയുണ്ടാകാറുണ്ട്. ഇനി ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനപ്പിക്കില്ല. ഫ്രാങ്കോയുടെ അറസ്റ്റാണ് പ്രധാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവരടക്കം പിന്തുണയുമായി വന്നിട്ടുണ്ട്. വി.എസ്.അടക്കമുള്ളവര്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക