Image

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല

Published on 15 September, 2018
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രണ്ടു ജയരാജന്മാരുടെ ഭരണമാണ് നടക്കുന്നതെന്നും ഇരുവരും രാവിലെ ഒരു തീരുമാനമെടുത്ത് ഉച്ചയാകുമ്ബോള്‍ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെപിഎംജിയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ട്. ഓഡിറ്റിംഗ് കമ്ബനിക്ക് എങ്ങനെ കണ്‍സള്‍ട്ടന്‍സി നടത്താന്‍ കഴിയുമെന്നും ഇക്കാര്യം പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച്‌ പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയെന്നും കഴിഞ്ഞ ദിവസം ചെന്നിത്തല പറഞ്ഞിരുന്നു. മുഖ്യമന്ത്രി ചികിത്സയ്ക്കായി പോയതോടെ സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതിനാലാണ് ചുമതല കൈമാറാത്തതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക