Image

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ എന്‍എസ്എസ്‌

Published on 02 April, 2012
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ എന്‍എസ്എസ്‌
ചങ്ങനാശേരി: അഞ്ചാം മന്ത്രിയെന്ന മുസ്‌ലീം ലീഗിന്റെ അവകാശവാദത്തിനെതിരെ എന്‍എസ്എസ് രംഗത്ത്. ലീഗിന്റെ കടുംപിടുത്തതിന് മുന്നില്‍ യുഡിഎഫ് തലകുനിക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം സാമുദായിക സന്തുലനം തകര്‍ക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം. വന്‍ഭൂരിപക്ഷത്തോടെ ജയിച്ചിട്ടും അനൂപ് ജേക്കബിന് തെക്കുവടക്ക് നടക്കേണ്ട അവസ്ഥയാണ്.

അനൂപ് ജേക്കബിന്റെ മന്ത്രിസ്ഥാനം വൈകിപ്പിക്കുന്നത് പിറവത്തെ ജനങ്ങളോടുള്ള നീതികേടാണ്. ലീഗിന്റെ അഞ്ചാം മന്ത്രിക്കായി അനൂപിന്റെ മന്ത്രിസ്ഥാനം വൈകിക്കുന്നത് ശരിയല്ല. ലീഗിന്റെ മന്ത്രിസ്ഥാനം പിന്നത്തെ കാര്യമാണ്. ജയിച്ചാല്‍ അനൂപിനെ മന്ത്രിയാക്കും എന്നു പറഞ്ഞാണ് പിറവത്ത് വോട്ടഭ്യര്‍ഥിച്ചത്. ഇതു നടപ്പാണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. കെപിസിസി നേതൃയോഗം ഇന്നു കൂടാനിരിക്കെയാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക