Image

കെസിബിസി തള്ളിയ സമരത്തിനു പിന്തുണയുമായി കൂടുതല്‍ വൈദികര്‍: മര്‍ത്തോമ്മ സഭയില്‍ നിന്നുമുള്ള വൈദികര്‍ സമരപ്പന്തലില്‍

Published on 15 September, 2018
കെസിബിസി തള്ളിയ സമരത്തിനു പിന്തുണയുമായി കൂടുതല്‍ വൈദികര്‍: മര്‍ത്തോമ്മ സഭയില്‍ നിന്നുമുള്ള വൈദികര്‍ സമരപ്പന്തലില്‍

കൊച്ചി: കെസിബിസി(കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍)  പരസ്യമായി തള്ളിപ്പറഞ്ഞ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി കുടുതല്‍ വൈദികര്‍ രംഗത്ത്. കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തുന്ന സമരപ്പന്തലിലാണ് വൈദികര്‍ എത്തിയത്.

ഫാ. പോള്‍ തേലക്കാട്ട്, ഫാ. ബെന്നി മാരാംപറമ്പില്‍, ഫാ. ജോസഫ് പാറേക്കാട്ട് എന്നിവരുള്‍പ്പെടെ പത്തോളം വൈദികരാണ് സമരത്തിന്റെ എട്ടാം ദിവസം സമരപ്പന്തലില്‍ എത്തിയത്. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നും മര്‍ത്തോമ്മാ സഭയില്‍ നിന്നുമുള്ള വൈദികരാണ് ഇന്ന് സമരത്തിന് പിന്തുണയുമായി പങ്കുചേര്‍ന്നത്. ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്് കന്യാസ്ത്രികള്‍ തെരുവിലിറങ്ങിയതിനെതിരെ കെസിബിസി വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയിരുന്നു. സമരം അനാവശ്യമായിരുന്നുവെന്നായിരുന്നു കെസിബിസിയുടെ പ്രസ്താവന. ഇതേ സാഹചര്യത്തില്‍ കെസിബിസിയെ തള്ളിക്കൊണ്ടാണ് വൈദികര്‍ രംഗത്തെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക