Image

കേരളത്തിന് കൈത്താങ്ങായി മലയാളീസ് ഓഫ് മെല്‍ബണ്‍

Published on 15 September, 2018
കേരളത്തിന് കൈത്താങ്ങായി മലയാളീസ് ഓഫ് മെല്‍ബണ്‍
മെല്‍ബണ്‍: കേരളത്തിലെ പ്രളയക്കെടുതിയില്‍ പെട്ടു പോയവരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒഴുകി പോയ അവരുടെ ജീവിതങ്ങള്‍ തിരികെയെത്തിക്കാന്‍ മെല്‍ബണിലെ എല്ലാ മലയാളി സംഘടനകളും ചേര്‍ന്ന് ദുരിതാശ്വാസഫണ്ട് പിരിവിനായി ഒരു മെഗാ ഷോ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 5 ന് (വെള്ളി) വൈകുന്നേരം ഏഴിന് 'ബഞ്ചില്‍ പ്ലേയ്‌സ്' ആണ് വേദി. പ്രശസ്ത മലയാള സിനിമാസംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര 'ദി എവൈകനിംഗ്' ആണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്നു മെല്‍ബണിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നൃത്ത സംഗീത കലാപരിപാടികളും അരങ്ങേറും. പരിപാടിയില്‍ വിക്ടോറിയന്‍ സ്‌റ്റേറ്റ്, ഫെഡറല്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ അടക്കം പല പ്രമുഖരും സംബന്ധിക്കും.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍, കെ എച്ച് എസ് എം, എസ് എന്‍ എന്‍ എം, തൂലിക, വിപഞ്ചിക, ഡാണ്ടിനോംഗ് ആര്‍ട്‌സ് ക്ലബ്, ഗ്രാന്മ, നവോദയ, ഒ ഐസിസി, കേസി മലയാളി, ബെറിക്ക് അയല്‍ക്കൂട്ടം, നാദം, എന്റെ കേരളം, പാന്‍ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ 'മലയാളീസ് ഓഫ് മെല്‍ബണ്‍ (എ എം)' ആണ് പരിപാടി യാഥാര്‍ഥ്യമാക്കുന്നത്. 

പരിപാടിയില്‍നിന്നും കിട്ടുന്ന തുകയില്‍ ഒരു ചെറിയ ഭാഗം കനത്ത വരള്‍ച്ചയില്‍ പെട്ട ഓസ്‌ട്രേലിയന്‍ കര്‍ഷകര്‍ക്കും ബാക്കി മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് ഡോ. ആഷാ മുഹമ്മദ് അറിയിച്ചു. ടിക്കറ്റുകള്‍ എല്ലാ സംഘടനാ ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക