Image

കേരളത്തിലെ പ്രളയ ദുരിതാശ്വസത്തിനായി ഡിന്നര്‍ നൈറ്റ് നടത്തി

Published on 15 September, 2018
കേരളത്തിലെ പ്രളയ ദുരിതാശ്വസത്തിനായി ഡിന്നര്‍ നൈറ്റ് നടത്തി

മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ നോര്‍ത്ത് ക്യൂന്‍സ്!ലാന്‍ഡ് സംസ്ഥാനത്തെ പ്രമുഖ അസോസിയേഷനായ കേരളാ അസോസിയേഷന്‍ ഓഫ് ടൗണ്‍സ് വിലായുടെ നേതൃത്വത്തില്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളെ ഉള്‍പ്പെടുത്തി പ്രളയ ദുരിതത്തില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ഡിന്നര്‍ നൈറ്റ് നടത്തി മലയാളി സംഘടനകള്‍ക്ക് മാതൃകയായി. 

ടൗണ്‍സ് വിലായിലെ ഇൃമി യീീസ ഒീഹ്യ ളമാശഹ്യ ഘ്യിരവ ഒമഹല വച്ചായിരുന്നു ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചത്. വിവിധ ഇന്ത്യന്‍ അസോസിയേനുകള്‍ക്ക് പുറമെ ഒട്ടനവധി ഓസ്‌ട്രേലിയന്‍സും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് ഡിന്നര്‍ നൈറ്റില്‍ പങ്കാളികളായി. 

പരിപാടി വിജയിപ്പിക്കാന്‍ ശ്രമിച്ച മുഴുവന്‍ അസോസിയേഷനുകള്‍ക്കും അംഗങ്ങള്‍ക്കും കേരളാ അസോസിയേഷന്‍ ഓഫ് ടൗണ്‍സ് വിലായുടെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട് റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക