Image

21 മുതല്‍ സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത

Published on 16 September, 2018
21 മുതല്‍ സംസ്ഥാനത്ത്‌ മഴയ്‌ക്ക്‌ സാധ്യത


തിരുവനന്തപുരം : പ്രളയക്കെടുതിക്ക്‌ ശേഷം സംസ്ഥാനത്ത്‌ ഈ ആഴ്‌ചയോടെ വീണ്ടും കാലവര്‍ഷമെത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 21 ന്‌ ശേഷം സംസ്ഥാനത്ത്‌ വീണ്ടും മഴ തുടങ്ങും. തുലാവര്‍ഷത്തില്‍ മിതമായ മഴ ലഭിക്കാനാണ്‌ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ കാലവര്‍ഷത്തിന്റെ അവസാന ഘട്ടം ഈ ആഴ്‌ചയോടെ എത്തുമെന്നാണ്‌ നിഗമനം. ഈ മാസം 21 ന്‌ ശേഷം സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

രണ്ടുദിവസത്തിനകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. എന്നാല്‍ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക