തൃശൂര്‍: സിപിഎം പ്രവര്‍ത്തകനെ
വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവും
35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുതി തൊട്ടിപ്പാള്‍ വില്ലേജ് നെടുമ്പാള്‍
വടക്കുമുറി കോളനിയില്‍ വടക്കൂട്ട് വീട്ടില്‍ രാമദാസനെ വെട്ടി കൊലപ്പെടുത്താന്‍
ശ്രമിച്ച കേസിലാണ് ശിക്ഷ.
നെടുമ്പാള്‍ വടക്കുമുറി കോളനി പാലിയന്‍ വീട്ടില്‍
അഭിലാഷ് (33), തൊഴുക്കുട്ട് വീട്ടില്‍ അജിത്ത് (32), പറപ്പൂക്കര ജൂബിലി നഗര്‍
ചെറുവാള്മരാശേരി വീട്ടില്‍ ശരത് എന്ന ശരവണന് (29) എന്നിവരെയാണ് തൃശൂര്‍ അഡീ.
ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
2009 മെയ് 25ന് രാത്രി
പത്തരക്കാണ് കേസിന് ആസ്പദമായ സംഭവം.