Image

മഹാപ്രളയത്തിന്‌ ശേഷം പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും

Published on 16 September, 2018
  മഹാപ്രളയത്തിന്‌ ശേഷം പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും

എരുമേലി: സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയത്തിന്‌ ശേഷം കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും. ചിങ്ങമാസ നിറപുത്തരി പൂജകള്‍ക്ക്‌ ഭക്തരെ പ്രവേശിപ്പിക്കാഞ്ഞതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ്‌ കരുതുന്നത്‌. നിലക്കലിലും പമ്‌ബയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ദേവസ്വം ബോര്‍ഡ്‌ അറിയിച്ചു.

പ്രളയത്തില്‍ തകര്‍ന്ന പമ്‌ബ ത്രിവേണിയിലേക്ക്‌ സ്വകാര്യ വാഹനങ്ങള്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയില്ല. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ വരണം. പമ്‌ബയില്‍ ശൗചാലയങ്ങള്‍ മുഴുവന്‍ തകര്‍ന്നതിനാല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. കുപ്പിവെള്ളത്തിന്‌ നിരോധനമുണ്ട്‌. കടകളും നന്നേ കുറവ്‌.

പമ്‌ബയിലെ ആശുപത്രിയുടെ രണ്ടാം നിലയില്‍ ഒപി സേവനം ലഭ്യമാക്കും. വൈദ്യുതി, കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.

നിലക്കലില്‍ അയ്യപ്പന്മാര്‍ക്ക്‌ വിരി വെക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പമ്‌ബ ത്രിവേണിയില്‍ വിരിവെക്കാന്‍ സൗകര്യം ഉണ്ടാകില്ല. സുരക്ഷക്കായി കൂടുതല്‍ പൊലീസ്‌ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്‌


Join WhatsApp News
വിദ്യാധരൻ 2018-09-16 23:22:52
പ്രളയത്തിൽ ജനങ്ങൾ മുങ്ങിയപ്പോൾ 
മുങ്ങിയതാ അവിടുത്തെ ദൈവങ്ങളും
പല പല വീടുകൾ നശിച്ചുപോയി 
പലരും അതിൽ ഒലിച്ചുപോയി 
ഒരിക്കലും തിരികെ വരില്ലവരിലാരും 
പ്രളയത്തിൽ അവരുടെ ജീവൻ നഷ്ടമായി. 
മണ്ണിന്റെടിയിലെ വിത്തുപോലെ 
പൂണ്ടു കിടന്നെന്നാൽ    ദൈവമെല്ലാം 
മഴപോയി മനുഷ്യർ  പ്രളയം മറന്നുപോയി  
തലപൊക്കി തുടങ്ങി  ദൈവങ്ങളും 
അവരുടെ തട്ടിപ്പ് സംഘങ്ങളും 
മനുഷ്യന്റെ  ദോഷങ്ങൾ മാറി നാട്ടിൽ 
ജീവിതം ഐശ്വര്യ പൂർണ്ണമാകാൻ  
നിങ്ങൾക്ക് നന്മകൾ വന്നു ചേരാൻ 
നിങ്ങൾ തുടങ്ങണം  മൃത്ത്യു ഹോമ പൂജയുടൻ 
നാൽപ്പത് ദിവസം നോമ്പ് വേണം
പള്ളിക്കെട്ടു കെട്ടി  മല ചവിട്ടിടേണം 
കാശു വേണം സ്വർണ്ണം പണ്ഡം വേണം 
അരവണ പായസ നിവേദ്യം  വേണം 
തൂറ്റുവാൻ സ്ഥലം ഒട്ടുമില്ലേൽ 
തൂറ്റണം പമ്പയാറിൻ  തീരം മുഴുവൻ
മഴപോയി വെള്ളപൊക്കമില്ല 
തൂറ്റുവാൻ പറ്റിയ സമയമാണ്  
(പുണ്യ നദിയാം പമ്പയാറേ 
നിനക്കീ ദുർവിധി വന്നുവല്ലോ)
കഴിഞ്ഞവര്ഷം നൂറ്റൊന്നു കൊടികിട്ടി 
ഈ വര്ഷം അതിൻ ഇരട്ടി വേണം 
അയ്യപ്പനല്ലേ നമ്മുടെ ശാസ്‌താവല്ലേ 
പൈസ ഇല്ലേൽ അയ്യപ്പൻ പട്ടിണിയാ 
അതുകൊണ്ട് കാഴ്ച്ച നേർച്ചയുമായി 
ദേവസം ബോർഡിനെ കണ്ടു വണങ്ങിടേണം 
അയ്യപ്പൻ കോപിഷ്ടനായി എന്നാൽ 
വീണ്ടും പ്രളയം തീർച്ച തന്നെ 
പ്രതിവിധി ഉടൻ ചെയ്യ്തിടേണം
കാശു വേണം സ്വർണ്ണം പണ്ഡം വേണം
മതമെന്ന കറുപ്പ് തിന്ന് തിന്ന് 
മൻഷ്യന് ഭ്രാന്തായി മൂത്ത ഭ്രാന്ത്
ശരണം  വിളികളാൽ അന്തരീഷം 
ശബ്ദമുഖരിതം ആയിടുമ്പോൾ 
തുള്ളി തുടങ്ങുന്നു അയ്യപ്പന്മാർ 
തുള്ളൽ മൂത്തു മൂർദ്ധന്യമായിടുമ്പോൾ 
പോക്കറ്റടിക്കുന്നു പുരോഹിതന്മാർ 
അവരുടെ ഒത്താശക്കാരും ചേർന്നവരെ
അറിവുള്ളവരെ പറഞ്ഞു മനസിലാക്കാം 
പോത്തിനോട് എന്നാൽ പറഞ്ഞിട്ടെന്തു കാര്യം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക