Image

ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന്‌ സൈക്കോളജിക്കല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

Published on 16 September, 2018
ബുരാരിയിലെ ഒരു കുടുംബത്തിലെ 11 പേരുടെ മരണം കൂട്ട ആത്മഹത്യയല്ലെന്ന്‌  സൈക്കോളജിക്കല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌


ഡല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന്‌ സൈക്കോളജിക്കല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌. ഒരു ആചാരാനുഷ്‌ഠാനത്തിനിടെ ഉണ്ടായ അപകടമാണ്‌ മരണത്തിലേക്ക്‌ നയിച്ചതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സംഭവത്തിന്‌ തൊട്ടുമുമ്പ്‌ ഇവരുടെ മാനസിക നില എങ്ങിനെയാണെന്ന്‌ പഠിക്കുകയാണ്‌ സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയിലൂടെ ചെയ്യുന്നത്‌.

റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സംഭവിച്ചത്‌ ആത്മഹത്യല്ല, മറിച്ച്‌ അപകടമാണ്‌. പ്രത്യേക ആചാരാനുഷ്‌ഠാനങ്ങള്‍ പാലിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. മരിച്ച ആര്‍ക്കും അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരുടെ വീടുകളില്‍ നിന്ന്‌ കിട്ടിയ ഡയറിക്കുറിപ്പുകള്‍, ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ച്‌ പൊലീസ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിച്ചാണ്‌ സി.ബി.ഐയുടെ കേന്ദ്ര ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക