Image

ഹാഫിസ് സയിദിന്റെ തലയ്ക്ക് ഇനാം: സ്വാഗതാര്‍ഹമെന്ന് ഇന്ത്യ

Published on 03 April, 2012
ഹാഫിസ് സയിദിന്റെ തലയ്ക്ക് ഇനാം: സ്വാഗതാര്‍ഹമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ലഷ്‌കര്‍ ഇ തോയ്ബ തലവനുമായ ഹാഫിസ് സയിദിന്റെ തലയ്ക്കു ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച യുഎസ് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. യുഎസ് നടപടി പാക്കിസ്ഥാനുള്ള ശക്തമായ താക്കീതാണെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. ഭീകരവാദം തടയാന്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണ അനുസരിച്ചാണ് യുഎസ് നടപടിയെന്നും കൃഷ്ണ പറഞ്ഞു.

അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിന്‍ഡി ഷെര്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനമുണ്ടായത്. ലഷ്‌കറിന്റെ സഹസ്ഥാപകനായ സയിദിന്റെ ഭാര്യാസഹോദരന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ തലയ്ക്കും യുഎസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക