പ്രിയപ്പെട്ട വായനക്കാരെ, എന്റെ പത്രപ്രവര്‍ത്തന ജീവിതാനുഭവങ്ങളില്‍ നിന്നുള്ള രസകരമായ സംഭവങ്ങളെ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച 'നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍' എന്ന ലേഖന പരമ്പര ചില അസൗകര്യങ്ങള്‍ മൂലം ഒരു വര്‍ഷം മുന്‍പ് നിന്നു പോയിരുന്നു. 2017 ജനുവരി 21 നു തുടങ്ങിയ ഈ പരമ്പര ആ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ തന്നെ എനിക്ക് പെട്ടെന്നുണ്ടായ അസുഖം മൂലം നിറുത്തി വയ്ക്കേണ്ടിവന്നു. 26 ചാപ്റ്റര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നിര്‍ത്തേണ്ടിവന്ന പരമ്പര പിന്നീടെന്തോ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. നാലഞ്ചു മാസത്തിനുള്ളില്‍ സൗഖ്യം പ്രാപിച്ചെങ്കിലും പരമ്പര തുടര്‍ന്ന് എഴുതാന്‍ പല കാരണങ്ങളാലും കഴിഞ്ഞില്ല
മറ്റു കാലിക പ്രസക്തിയുള്ള വിഷയങ്ങളുടെ പിന്നാലെ പോയതാണ് ഈ പരമ്പര പുനരാംഭിക്കാന്‍ കഴിയാതെ വന്നത്. വായക്കാരുടെ നല്ല പ്രതികരണങ്ങള്‍ ധാരാളം ലഭിച്ച ഈ പരമ്പരക്കായിരുന്നു കഴിഞ്ഞ വര്‍ഷം എനിക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ )യുടെ അവാര്‍ഡ് ലഭിച്ചത്. നല്ലവരായ നിരവധി വായനക്കാരുടെ നേരിട്ടുള്ള അഭ്യര്‍ത്ഥന മാനിച്ചും ഈ പരമ്പര ഏതാനും അധ്യായങ്ങള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം ഇതിന്റെ രണ്ടാം ഭാഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നു. ഇരുപത്തിയേഴാമത്തെ അധ്യായം മുതല്‍ ഉള്ള പരമ്പര തുടര്‍ന്ന് വായിക്കുക: 'നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍'