Image

മോഹന്‍ലാലടക്കം സിനിമാ താരങ്ങളെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി

Published on 16 September, 2018
മോഹന്‍ലാലടക്കം സിനിമാ താരങ്ങളെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി സിനിമാ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെ ബി.ജെ.പി മല്‍സരിപ്പിക്കുമെന്നു ദേശീയ മാധ്യമം.

തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാകും മോഹന്‍ലാല്‍ മല്‍സരിക്കുക. ന്യൂഡല്‍ഹിയില്‍ അക്ഷയ് കുമാര്‍, മുംബൈയില്‍ മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുരില്‍ സണ്ണി ഡിയോള്‍ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശമനുസരിച്ചാണു കൂടുതല്‍ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും മത്സരിപ്പിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലാലിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായത്. 
Join WhatsApp News
anti-BJP 2018-09-16 08:43:14
ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത് ഇന്ത്യയെ മത രാഷ്ട്രമാക്കാന്‍ നടക്കുന്നവരുടെ കൂടെ മോഹന്‍ലാല്‍ കൂടിയാല്‍നന്നയി തോല്പിച്ചു വിടണം. കേരള മക്കള്‍ വര്‍ഗീയക്കാരല്ലെന്നു തെളിയിക്കണം.
വെറുക്കപ്പെട്ട ബ്രാഹ്മണരുടെ ചട്ടുകമാകുന്നനായന്മാര്‍ ലജ്ജിക്കനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക