Image

ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കന്യാസ്‌ത്രീയുടെ സഹോദരിയും നിരാഹാരത്തിലേക്ക്‌

Published on 16 September, 2018
ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌  കന്യാസ്‌ത്രീയുടെ സഹോദരിയും നിരാഹാരത്തിലേക്ക്‌

കൊച്ചി: കന്യാസ്‌ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ സഹോദരി നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കും. കൊച്ചിയില്‍ സേവ്‌ അവര്‍ സിസ്റ്റേഴ്‌സ്‌ സമരം ചെയ്യുന്ന പന്തലിലാണ്‌ ഇവര്‍ നിരാഹാരം അനുഷ്‌ടിക്കുന്നത്‌.
ഫ്രാങ്കോയെ ബുധനാഴ്‌ച അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ്‌ സമരം കൂടുതല്‍ ശക്തമാക്കുന്നത്‌. കൊച്ചിയിലെ സമരപ്പന്തലിന്‌ പുറമെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കന്യാസ്‌ത്രീയുടെ മഠം സ്ഥിതിചെയ്യുന്ന കുറുവിലങ്ങാടും സമരം വ്യാപിപ്പിക്കാനാണ്‌ തീരുമാനം. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന്‌ പിന്നാലെ തന്നെ അറസ്‌റ്റ്‌ ചെയ്യണമെന്നാണ്‌ ഇവരുടെ ആവശ്യം.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റോടെ മാത്രം സമരം അവസാനിപ്പിക്കില്ലെന്നും സംസ്ഥാനത്തെ വിവിധ കന്യാസ്‌ത്രീ മഠങ്ങളില്‍ കുടികിടപ്പുകാരായി തുടരുന്ന 35,000ത്തോളം കന്യാസ്‌ത്രീകളുടെ കാര്യത്തില്‍ കൂടി സന്യാസി സഭയില്‍ നിന്നും അനുഭാവപൂര്‍ണമായ സമീപനം ഉണ്ടായാലേ സമരം നിര്‍ത്തുകയുള്ളൂവെന്നും സംഘാടക സമിതി അംഗങ്ങള്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കൂടി മദ്ധ്യസ്ഥതയില്‍ മാത്രമെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകൂയെന്നും അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. നാളെ മുതല്‍ പ്രൊഫസര്‍ എം.എന്‍.കാരശേരിയുടെ നേതൃത്വത്തില്‍ കോഴിക്കോടും സമരം ആരംഭിക്കും.

Join WhatsApp News
sathya visvaasi 2018-09-16 10:52:55
ഈ 'കന്യാസ്ത്രി'കളെ മഠത്തില്‍ പോയിട്ട് കുറവിലങ്ങാട്ടു കാലു കുത്താന്‍ അനുവദിക്കരുത്. ബിഷപ്പിനെതിരെ വ്യക്തിവൈരാഗ്യമുണ്ടെങ്കില്‍ തീത്തോണം. സഭയേ ആക്രമിക്കുന്നവരൊത്തു കൂടി സഭയെയും വിശ്വാസികളെയും മാനം കെടുത്തിയ ഇവര്‍ക്ക് സഭയില്‍ സ്ഥാനമില്ല. ഒരു വിശ്വാസിയും ഇവരെ അടുപ്പിക്കരുത്. ഇവരെ പുറത്താക്കും വരെ പ്രതികരിക്കണം. അവര്‍ സ്വന്തമായി ഒരു സഭ തന്നെ സ്ഥാപിക്കട്ടെ 
കപ്യാർ 2018-09-16 12:15:15
"ഏലീ...ഏലീ...ലാമ സബക്താനീ..?" 
രണ്ടായിരം വര്ഷങ്ങള്ക്കു മുന്നിൽ ഗാഗുൽത്തായിൽ നിന്നും കേട്ട നിലവിളിയാണ് ഇത്-
 "എന്റെ ദൈവമേ... എന്റെ ദൈവമേ... എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു…?"
ആ വിലാപത്തിന്റെ മാറ്റൊലിയാണ് നാമിന്നു എറണാകുളത്തു നിന്ന് കേട്ടത്.
ദൈവവും സഭയും ഗവണ്മെന്റും പോലീസും പൊതു സമൂഹവുമൊക്കെ കൈവിട്ട, ഒരു കൂട്ടം കന്യാസ്ത്രീകളുടെ നിലവിളി...!!

ഇവിടെ, പ്രതി സ്ഥാനത്തു ഫ്രാങ്കോയെക്കാൾ മുന്നിൽ നിൽക്കുന്നത് നമ്മൾ ആണ്. ഞാനും നിങ്ങളും അടങ്ങുന്ന പൊതുസമൂഹമാണ്.
വര്ഷങ്ങളോളം ഒരു വികട മെത്രാന്റെ ലൈംഗീക തീഷ്‌ണകൾക്കു  മുന്നിൽ അടിമയാകേണ്ടി വന്ന ഒരു കന്യാസ്ത്രീയുടെ നിലവിളി, കഴിഞ്ഞ രണ്ടു മാസമായി കേട്ടിട്ടും, ഒരക്ഷരം മിണ്ടാതെ, കേട്ട് കൊണ്ട് നിന്ന നമ്മൾ തന്നെയാണ് ഒന്നാം പ്രതി.

നമ്മളുടെ ഈ മൗനമായിരുന്നു, ആ ഭ്രാന്തനെ തൊടാതിരിക്കാനുള്ള സർക്കാരിന്റെ ധൈര്യം.
നമ്മളുടെ ഈ മൗനമായിരുന്നു, ആ ഭ്രാന്തനെ സംരക്ഷിക്കാനുള്ള സഭയുടെ ധൈര്യം.
നമ്മളുടെ ഈ മൗനമായിരുന്നു, ആ ഭ്രാന്തനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള പോലീസിന്റെ ധൈര്യം.

ബിഷപ്പ് ചക്കാലത്തിനെ പോലുള്ള വാർധ്യക്യത്തിന്റെ ക്രൂരമായ ആൾരൂപങ്ങൾക്കു, മെത്രാനെ സംരക്ഷിച്ചുകൊണ്ട് പൊതു ഇടത്തിൽ സംസാരിക്കാനുള്ള ധൈര്യം കൊടുത്തത്, നമ്മൾ അവരുടെ മുന്നിൽ മിണ്ടാതിരിക്കും എന്നുള്ള ഒരൊറ്റ ധൈര്യം ഒന്ന് മാത്രമായിരുന്നു.

ഈ മൗനം നാം തുടർന്നാൽ, ഇനിയും ഒരായിരം കന്യകമാരുടെ കണ്ണീർ കണങ്ങൾ കൊണ്ട് ബലിപീഠങ്ങൾ മുങ്ങും;  മഠങ്ങളുടെ പിന്നിലെ കിണറുകളിൽ ശവശരീരങ്ങൾ കൊണ്ട് നിറയും. 

പ്രതികരിക്കേണ്ടുന്ന സമയമാണിത്. 
ബിഷോപ്പിന്റെ, ഇല്ലാത്ത ദൈവീകതയെക്കാൾ ഒരായിരം മടങ്ങു വലുതാണ് ഒരു പെണ്ണിന്റെ മാനം എന്ന് നാം തിരിച്ചറിയണം.

അൾത്താരയുടെ മുന്നിൽ കൈകൾക്കൂപ്പി  നിൽക്കുന്ന സമൂഹം, പ്രാർത്ഥനയിൽ നിന്നുണർന്നു മുഷ്‌ടി ചുരുട്ടണം. നീതിക്കു വേണ്ടി നിലവിളിക്കുന്ന ആ സഹോദരിക്ക് വേണ്ടി അലമുറയിടണം. 
എന്നാലെ, അരമനകളിൽ പള്ളിയുറക്കം നടിച്ചു കഴിയുന്ന നെറികെട്ട പൗരോഹിത്യം ഉണരൂ… അവരുടെ അംഗസിംഹാസനവും അധികാര ചിഹ്നങ്ങളും വിറയ്ക്കു.
 
സ്വാതന്ത്ര്യം കിട്ടി എഴുപതു വർഷം കഴിഞ്ഞിട്ടും, ബലാത്സംഗത്തിനിരയായ ഒരു സ്ത്രീ നീതിക്കു വേണ്ടി നടുറോഡിൽ ഇറങ്ങി ഉറക്കെ കരേയേണ്ടുന്ന ഗതികേട് വന്നുവെങ്കിൽ, അതിനു കാരണക്കാരായ ഏതു രാക്ഷ്ട്രീയ തെമ്മാടിയെയും രാക്ഷ്ട്രീയം നോക്കാതെ കോളറിന് കുത്തി പിടിക്കാൻ പൊതു സമൂഹത്തിനും ബാധ്യതയുണ്ട്.

കാരണം, ഇന്നലെ ആ കന്യാസ്ത്രീയുടെ നേരെ നീണ്ട ആ കൈകൾ, മറ്റു പല ഭാവത്തിലും രൂപത്തിലും നമ്മുടെ വീട്ടിലേക്കും വരാം. അപ്പോഴും, ഇത് പോലെ നാണംകെട്ട മത-രാക്ഷ്ട്രീയ നപുംസക കൂട്ടങ്ങൾ മൗനം പുലർത്തുന്നത്, നാം നിസ്സഹായരായി കാണേണ്ടി വരും... 

അതിനിടെ കൊടുക്കരുത്.ഉണരണം; നാം  ഉ ണ ര ണം...  
 സോഷ്യൽ മീഡിയാവിലൂടെ ഒരു കൊടുംകാറ്റായി ആ സ്ത്രീയുടെ കരച്ചിൽ പടരട്ടെ. അതുയർത്തുന്ന അഗ്നിനാളങ്ങളിൽ ഭരണ മത അവിശുദ്ധ കൂട്ട് കെട്ടുകൾ കത്തി ചാമ്പലാകട്ടെ. ആ അഗ്നിയിൽ ആ സ്ത്രീയുടെ കണ്ണീർ ഉണങ്ങട്ടെ. മനസ്സ് തണുക്കട്ടെ. 

കാരണം, എനിക്കുമുണ്ട് ഒരു മകൾ... 
അത് കൊണ്ട് തന്നെ, ആ കന്യകയുടെ അച്ഛന്റെ മനസ്സ് ഞാൻ കാണുന്നു; ആ അമ്മയുടെ നീറുന്ന മനസ്സ് അറിയുന്നു.
എന്നും ഇരയ്‌ക്കൊപ്പം. (COPIED) 
ചാട്ടവാർ 2018-09-16 13:45:08
യേശു ദേവാലയത്തിൽ ചെന്നു ചാട്ടവാർ എടുത്തു .വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി .എന്റെ ആലയം പ്രാർത്ഥനാലയം "നിങ്ങളെ അതിനെ കള്ളന്മാരുടെ ഗുഹ ആക്കി തീർത്തിരിക്കുന്നു"-

ഇപ്പോൾ പീഡനാലയവുമാക്കി തീർത്തിരിക്കുന്നു. എല്ലാത്തിനേയും അടിച്ചു പുറത്താക്കണം. ഒപ്പം കൂട്ടുനിൽക്കുന്ന അവിവേകരായ ‘സത്യവിശ്വാസി‘കളേയും.
George 2018-09-16 12:28:00
സത്യ വിശ്വാസിക്ക് ഭക്തി മൂത്തു സമ നില തെറ്റിയെന്ന് തോന്നുന്നു. കൂത്താട്ടുകുളം ആരുടേയും താറവാട് സ്വത്തു അല്ല എന്ന് മനസ്സിലാക്കുക. താങ്കളും പി സി ജോർജും തമ്മിൽ എന്താണ് വ്യത്യാസം. വേട്ടക്കാരനൊപ്പം നിന്നോ പക്ഷെ ഇരയെ അപമാനിക്കാതിരിക്കാനുള്ള മനുഷ്യത്വം എങ്കിലും കാണിക്കു 
south cast 2018-09-16 14:22:36

hello sathya visvassi


are u also with father frank.

where is our great leader raghul Gandhi. and his congress. why they are not saying a word for this poor  nun.



Jeji 2018-09-16 20:02:35
അല്ലയോ സത്യ വിശ്വാസി, നീതിക്കു വേണ്ടി തെരുവിൽ ഇറങ്ങിയ ഒരു കന്യാസ്ത്രിയെ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അവരെ ഊരുവിലാക്കാൻ ആഹ്വാനം ചെയ്യുന്ന  പുരോഹിത അടിമ (ഒരു പുരോഹിതൻ തന്നെ ആവാം) ആണ് പേര് പോലും വെളിപ്പെടുത്താൻ ധൈര്യം ഇല്ലാത്ത താങ്കൾ. സ്വന്തം മകൾക്കു ഇതൊക്കെ സംഭവിച്ചാൽ പിതൃത്വം ഏറ്റെടുക്കാൻ മുന്നോട്ട് വാരാനും താങ്കൾ മടിക്കില്ല എന്ന് തോന്നുന്നു.      
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക