Image

മണ്ണുത്തിയില്‍ വാഹനാപകടം: നാലുപേര്‍ മരിച്ചു

Published on 03 April, 2012
മണ്ണുത്തിയില്‍ വാഹനാപകടം: നാലുപേര്‍ മരിച്ചു
തൃശ്ശൂര്‍: ദേശീയപാതയില്‍ മണ്ണുത്തിയ്ക്ക് സമീപം ആറാംകല്ലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശികളായ തോമസ് കുട്ടി, വര്‍ക്കി, ലാലി, ഷൈജു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് രണ്ടിനാണ് അപകടം നടന്നത്. തൃശ്ശൂരിലേക്കുവന്ന ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്.

കാറില്‍ ഏഴുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേര്‍ മരിച്ചത്. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക