Image

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചിക്കാഗോ ഭാരാവഹികളുടെ സത്യപ്രതിജ്ഞ നടന്നു

Published on 16 September, 2018
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചിക്കാഗോ ഭാരാവഹികളുടെ സത്യപ്രതിജ്ഞ നടന്നു
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചിക്കാഗോ പ്രവിശ്യയുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരാവഹികളുടെ സത്യപ്രതിജ്ഞ നടന്നു. ഡബ്ല്യുഎംസി അമേരിക്കന്‍ റീജന്‍ ചെയര്‍മാന്‍ പി.സി. മാത്യു, പ്രസിഡന്റ് ജയിംസ് കൂടല്‍ എന്നിവര്‍ ചേര്‍ന്നു സംയുക്തമായി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നും എന്‍ആര്‍കെ ഫോറം പ്രസിഡന്റ് ജോസ് കോലാത്ത് പങ്കെടുത്തു. സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൂടുതല്‍ തുക സംഭാവന ചെയ്ത (1.5 മില്യണ്‍ ഡോളര്‍) ലൗലി വര്‍ഗീസ്, അരുണ്‍ നെല്ലാമറ്റം, അജുമോന്‍ പൂത്തുറയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലയാളി സമൂഹത്തിന് ഏറെ ആവശ്യമുള്ള എസ്‌റ്റേറ്റ് പ്ലാനിങ് എന്ന വിഷയത്തില്‍ അറ്റോര്‍ണി ടീനാ തോമസ് സദസ്സിലുള്ളവര്‍ക്ക് വേണ്ടി വര്‍ക്ക് ഷോപ്പ് നടത്തി. ചടങ്ങില്‍ പങ്കെടുത്ത ചിക്കാഗോ മലയാളി സമൂഹത്തിനു നന്ദി പറയുന്നതായി ഡബ്ല്യുഎംസി ചിക്കാഗോ പ്രവിശ്യ ചെയര്‍മാന്‍ മാത്യു എബ്രഹാം, പ്രസിഡന്റ് ലിന്‍സണ്‍ കൈതമല, സെക്രട്ടറി ഷിനു, ട്രഷറര്‍ അഭിലാഷ് നെല്ലാമറ്റം എന്നിവര്‍ അറിയിച്ചു. ചിക്കാഗോയിലെ പ്രമുഖ നേതാക്കളായ ജയ്ബു കുളങ്ങര, സണ്ണി വല്ലിക്കലം, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സജി പൂത്രുക്കയില്‍, മാത്യു മേപ്പിള്‍ടണ്‍, തോമസ് മാമന്‍, തോമസ് മാമന്‍, മാത്യുക്കുട്ടി അലുംപറമ്പില്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചിക്കാഗോ ഭാരാവഹികളുടെ സത്യപ്രതിജ്ഞ നടന്നു
Join WhatsApp News
SOUTH CAST 2018-09-16 14:32:31

WHAT KIND OF ASSOCIATION IS THIS. if THIS IS ABOVE THE PRESIDENT TRUMP "" AS THEY ARE DOING SATYAPRGNIGA". ANOTHER UNWANTED ASSOCIATION. WE THE MALAYALEES  NEVER STUDY ANYTHING. ANOTHER WAY TO GET TOGHETHER  AND CAN DO ..KALLUKUDY..

SORRY

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക