Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം അലെന്‍ കുഞ്ചെറിയാക്ക്

ജിമ്മി കണിയാലി Published on 17 September, 2018
ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം   അലെന്‍ കുഞ്ചെറിയാക്ക്
2018 ലെ  ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന്  അലെന്‍ കുഞ്ചെറിയ തിരഞ്ഞെടുക്കപ്പെട്ടു.  

ഒക്ടോബര്   14  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്  സി എം എ ഹാളില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്,  വെച്ച് ഈ പുരസ്‌കാരം സമ്മാനിക്കും  ശ്രീ സാബു നടുവീട്ടില്‍  സ്‌പോണ്‍സര്‍ ചെയ്യുന്ന ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് ആയിരിക്കും അലന്‍ കുഞ്ചെറിയാക്ക് ലഭിക്കുക .

 

2018 വിദ്യാഭ്യാസ വര്ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ വാങ്ങി വിജയിക്കുന്ന ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിശദമായ അപേക്ഷകള്‍ സമര്പിച്ചവരില്‍ നിന്നാണ്  സ്‌കോളര്‍ഷിപ്  ജേതാവിനെ   തിരഞ്ഞെടുത്തത്. അപേക്ഷകരുടെ വിദ്യാഭാസമികവിനുപരിയായി മറ്റു മേഖലകളിലുള്ള വൈദഗ്ദ്യങ്ങളും,    സമൂ ഹത്തിനോടുള്ള സംഭാവനകളും, വിശദീകരണങ്ങളും പരിഗണിച്ചാണ്      ഈ പുരസ്‌കാര ജേതാക്കളുടെ അന്തിമ നിര്‍ണയം  എന്ന് ജേക്കബ് മാത്യു  പുറയംപള്ളില്‍ (കണ്‍വീനര്‍), രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി എന്നിവരടങ്ങിയ സ്‌കോളര്‍ഷിപ് കമ്മിറ്റി അറിയിച്ചു   

 

ആറാം വയസ്സില്‍  സിറോ മലബാര്‍ സബ് ജൂനിയര്‍ സ്‌പെല്ലിങ് ബീ  മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കൊണ്ട് തുടങ്ങിയ അലെന്‍ സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ സാമൂഹ്യ സേവന രംഗങ്ങളിലും വളരെ സജീവമായി പങ്കെടുത്തിരുന്നു  2014 ല്‍  ലഭിച്ച  Sandra-Menihotlz ഫൗണ്ടേഷന്റെ   Spirit of Scouting    അവാര്‍ഡും Special Congressional Recognition ഉം ആ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.  പതിനാലാം വയസില്‍ തന്നെ ചെറിയ വിമാനങ്ങള്‍ പറത്താന്‍ പരിശീലനം ലഭിച്ച അല്ലന്‍ സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തിനിടയില്‍ തന്നെ  boys Scout of America  യുടെ ഏറ്റവും വലിയ അംഗീകാരം ആയ    Eagle Scout  ലഭിച്ചു.  തുടര്‍ച്ചയായി നാലു വര്‍ഷവും Golde Honor Student   ആയിരുന്ന അലന്   അഇഠ  പെര്‍ഫെക്റ്റ് സ്‌കോര്‍ ആയ 36 ലഭിച്ചിരുന്നു.  National Institute of Health ന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Intern  ആയി തിരഞ്ഞെടുക്കപ്പെട്ട അലന്‍  തുടര്‍ന്ന് Northwestern  Feinberg  School of Medicine  epw Advocate Condell Hospital   ലും ഇന്റേണ്‍ ആയി ജോലി ചെയ്യുകയുണ്ടായി.  ലഭിച്ച മറ്റു അവാര്‍ഡുകള്‍: National AP Scholar, Illinois State Scholar, National Merit Schholar Commended, Seal of Bi-literacy Award, Ambassador Award, State Science fair Gold Medal. Black belt in Taekwondo.

 

12  വര്‍ഷമായി ബഫല്ലോ ഗ്രൊവില്‍ താമസിക്കുന്ന ജോഷി കുഞ്ചെറിയായുടെയും ജിന്നി ജോസഫിന്റെയും മൂത്ത പുത്രനാണ് അലന്‍. ലിങ്കണ്‍ഷെയറിലുള്ള  അഡ്‌ലൈ  ഇ  സ്റ്റീവന്‍സന്‍  ഹൈസ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അലന്റെ ഇളയ സഹോദരന്‍ ജസ്റ്റിന്‍ അതെ ഹൈ സ്‌കൂളിലെ 11ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

കേവലം ആറു സീറ്റുകള്‍ മാത്രമുള്ള Rice/Baylor  യൂണിവേഴ്‌സിറ്റി യുടെ ഡയറക്റ്റ് മെഡിക്കല്‍ പ്രോഗ്രാമില്‍ ഫുള്‍ സ്‌കോളര്ഷിപ്പോടുകൂടി  അഡ്മിഷന്‍ ലഭിച്ച അലന് ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍ ആകണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന ഇടവേളകളില്‍  ഹൂസ്റ്റണിലുള്ള ബുദ്ധി മാന്ദ്യം  ബാധിച്ച കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിലും അലന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

റിപ്പോര്‍ട്ട്  ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസോസിയേഷന്‍  വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം   അലെന്‍ കുഞ്ചെറിയാക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക