Image

ക്യാപ്‌റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Published on 17 September, 2018
ക്യാപ്‌റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക്‌ പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹമെന്ന്‌ പിണറായി വിജയന്‍ തന്‍റെ ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു.

വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്‌റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണം ചലച്ചിത്ര ലോകത്തിന്‌ വലിയ നഷ്ടമാണെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക