Image

ക്യാപ്‌റ്റര്‍ രാജുവിന്‌ ആദരഞ്‌ജലിമായി കേരളം

Published on 17 September, 2018
ക്യാപ്‌റ്റര്‍ രാജുവിന്‌ ആദരഞ്‌ജലിമായി കേരളം


കൊച്ചി:അന്തരിച്ച നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്‌ അശ്രുപൂജയുമായി കേരളം. ക്യാപ്‌റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക്‌ പുതുമാനം നല്‍കിയ കലാകാരനായിരുന്നു ക്യാപ്‌റ്റര്‍ രാജുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്‌റ്റന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന്‌ വലിയ നഷ്ടമാണെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

'ലാലൂ.. രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുവെന്നും എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.തുടര്‍ന്ന്‌ മാധ്യമങ്ങളുമായി സംസാരിക്കവേ,നടന്‍ എന്നതിനെക്കാള്‍ തന്നെ സംബന്ധിച്ച്‌ ക്യാപ്‌റ്റന്‍ രാജു നാട്ടുകാരനും ജ്യേഷ്‌ഠനുമായിരുന്നുവെന്ന്‌ മോഹന്‍ലാല്‍ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ കുടുംബവുമായി ദീര്‍ഘകാലമായി വളരെയെടുത്ത വ്യക്തിബന്ധമുണ്ട്‌. വളരെയധികം പ്രത്യേക്തയുള്ള മനുഷ്യനായിരുന്നു രാജുച്ചയാന്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്‌.

ചിട്ടയായ ജീവിതത്തിന്‌ ഉടമയായ ക്യാപ്‌റ്റന്‍ രാജുവിന്‌ അപകടങ്ങളെ തുടര്‍ന്ന്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ അപകടം, സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുമ്‌ബോഴുണ്ടായ അപകടം തുടങ്ങിയവ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വിദേശത്ത്‌ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞപ്പോഴും കുടുംബവുമായി ബന്ധപ്പെട്ട്‌ ആരോഗ്യകാര്യങ്ങള്‍ താന്‍ അന്വേഷിച്ചിരുന്നു.അദ്ദേഹത്തിന്റെ ഒപ്പം കുറച്ച്‌ സിനിമകളില്‍ ഒപ്പം അഭിനിയിക്കാന്‍ സാധിച്ചു. അതില്‍ അദ്ദേഹത്തിന്റെ എക്കാലവും ഓര്‍ത്തിരിക്കുന്ന പവനായി പോലെയുള്ള കഥാപാത്രങ്ങളുമുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ക്യാപ്‌റ്റന്‍ രാജുവിവനേപ്പോലെ പൊക്കവും സൗന്ദര്യവും അഭിനയ മികവുമുള്ള നടന്‍ മലയാള സിനിമയില്‍ അന്നും ഇന്നുമില്ലെന്ന്‌ നടന്‍ മമ്മൂട്ടി മാധ്യമങ്ങളോട്‌ വ്യക്തമാക്കി.രാജുവിന്റെ വിടവാങ്ങലില്‍ അറെ വേദനയുണ്ടാക്കുന്നതാണെന്ന്‌ പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിഷമത്തില്‍ പങ്കു ചേരുന്നതായും പറഞ്ഞു.

ഏകദേശം ഒരേ കാലയളവില്‍ സിനിമാ ലോകത്ത്‌ എത്തിയവരാണ്‌ ഞങ്ങള്‍. ഒരുമിച്ച്‌ നിരവധി സിനിമകളില്‍ അഭിനയിച്ചു. തൊഴിലിനോട്‌ അത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ്‌ അദ്ദേഹത്തിന്‌ അന്യഭാഷയിലടക്കം നിരവധി സിനിമകളില്‍ അവസരം സൃഷ്ടിച്ചതും പ്രശസ്‌തനാക്കിയതും. ക്യാപ്‌റ്റന്‍ രാജുവിന്റെ വിയോഗം സിനിമാ ലോകത്തിന്‌ തീരാനഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.

കപടതകള്‍ തീരെയില്ലാത്ത മനുഷ്യനായിരുന്നു ക്യാപ്‌റ്റന്‍ രാജു. ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത്‌ ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യന്‍. ഒരുപാട്‌ പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്‌. അതൊക്കെ വ്യക്തമായി നമുക്ക്‌ അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. സുരേഷ്‌ ഗോപി പറയുന്നു.

നിന്നെ കാണാന്‍ ആയിരം കണ്ണുകള്‍ എന്ന മമ്മൂക്കയുടെ പടം, മോഹന്‍ലാലിന്റെ കൂടെ രാജാവിന്റെ മകനില്‍ ഞാനും അഭിനയിക്കുന്നു. ആ സമയത്താണ്‌ അദ്ദേഹത്തെ നേരിട്ട്‌ പരിചയപ്പെടുന്നത്‌. അന്നുമുതല്‍ വളരെ ശക്തമായ മാനസികബന്ധം ഞങ്ങളിലുണ്ട്‌. സംഘടനയുടെ കാര്യങ്ങളില്‍ രാജുവേട്ടന്‌ രാജുവേട്ടന്റേതായ വഴി ഉണ്ടായിരുന്നു. എനിക്ക്‌ എന്റേതായ വഴിയും. അതൊരിക്കലും ഞങ്ങളുടെ ബന്ധത്തില്‍ നിഴലിച്ചിട്ടില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ എന്നെ ഫോണില്‍ വിളിക്കും. ഭക്ഷണം ഉണ്ടാക്കിവെയ്‌ക്കാം നീ വാ എന്നു പറയും. സുരേഷ്‌ ഗോപി ഓര്‍ത്തെടുത്തു.

വളരെ വേദനയുണ്ട്‌, ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോകുമ്‌ബോള്‍. എന്‍.എഫ്‌. വര്‍ഗീസ്‌ തുടങ്ങി നരേന്ദ്രപ്രസാദ്‌, രാജന്‍ പി. ദേവ്‌ അങ്ങനെയുള്ള ഓരോ വ്യക്തിയും പോകുന്ന കൂട്ടത്തില്‍ വേദന ഒരാഘാതം പോലെ പിടിച്ചുകയറുന്ന മരണമാണ്‌ രാജുച്ചായന്റേത്‌'.സുരേഷ്‌ ഗോപി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക