Image

എല്ലാ പക്ഷിക്കും ചിലക്കാം: വടക്കന്‍ കൊറിയക്കോ ഇറാനോ പറ്റില്ല!

കൈരളി ന്യൂയോര്‍ക്ക്‌ Published on 02 April, 2012
എല്ലാ പക്ഷിക്കും ചിലക്കാം: വടക്കന്‍ കൊറിയക്കോ ഇറാനോ പറ്റില്ല!
എല്ലാ പക്ഷിക്കും ചിലക്കാം മണ്ണാത്തിപ്പുള്ളിനു മാത്രം ചിലക്കാന്‍ പാടില്ല. എന്തൊരു വെള്ളരിക്കാ പട്ടണമാണിത്‌. വിഷയം വേറൊന്നുമല്ല. സെക്യൂരിറ്റി കൗണ്‍സിലിലെ മെമ്പര്‍ രാജ്യങ്ങള്‍ക്കെല്ലാം
അണുബോംബോ, അറ്റോമിക്‌ ബോംബോ എന്തു വേണമെങ്കിലും നിര്‍മ്മിക്കുകയോ അവര്‍ക്കു തോന്നുന്ന സ്ഥലത്ത്‌ പരീക്ഷിക്കുകയോ ചെയ്യാം. പക്ഷെ, വടക്കന്‍ കൊറിയക്കോ ഇറാനോ ഒരു ബോംബുണ്ടാക്കെണമെങ്കില്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അനുവാദം വേണം. യുണൈറ്റഡ്‌നേഷന്‍ തന്നെ ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഒരു പറ്റത്തിന്റെ കൂടാരമാണെന്നിരിക്കെ അവരുടെ തീരുമാനങ്ങളോര്‍ത്ത്‌ അതിശയപ്പെട്ടിട്ട്‌ കാര്യമില്ല. പക്ഷേ തെക്കു കിഴക്കന്‍ രാജ്യങ്ങള്‍ ഈ വെല്ലുവിളിയെ എങ്ങനെ നേരിടാം എന്നു കൂട്ടായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഒരു ചതുരംഗംകളിപോലെ യാണ്‌ ലോക നീക്കങ്ങളെ കാണേണ്ടത്‌. കളിയില്ല, ഇരുകൂട്ടരും എതിര്‍കക്ഷിയുടെ രാജാവിനെ പിടിക്കാനാണ്‌ നീക്കങ്ങള്‍ നടത്തുന്നത്‌. അതു സ്വാഭാവികം. പക്ഷേ കാലാള്‍ ശക്തി കൂടുതലുള്ള പടിഞ്ഞാറിന്റെ നീക്കങ്ങളെ ഏതു വിധേന തടയിടാം എന്ന്‌ തീരുമാനിച്ചുറക്കേണ്ടത്‌ കിഴക്കിന്റെ മാത്രം ആവശ്യമാണ്‌. ആ നീക്കങ്ങള്‍ നടത്താന്‍ എന്തു ത്യാഗം സഹിക്കാനും അവര്‍ തയ്യാറാകണം.

ചരിത്രം പഠിച്ചിരിക്കുന്നവര്‍ക്കറിയാം സൂയസ്‌ കനാലില്‍ നിന്നുള്ള കപ്പം ഒരു സമയത്ത്‌ ബ്രിട്ടീഷുകാര്‍ കൈപ്പറ്റിയിരുന്നു. നാസ്സര്‍ ഈ ജിപ്‌റ്റിന്റെ പ്രസിഡന്റയതോടുകൂടി നൈല്‍ നദി ഈജിപ്‌റ്റിലൂടെയാണ്‌ ഒഴുകുന്നതെങ്കില്‍ അതില്‍ക്കൂടി സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്നു ലഭിക്കുന്ന വരുമാനവും ഞങ്ങളുടേതു തന്നെയാണ്‌; ബ്രിട്ടനെതിരെ തുറന്നടിച്ചു. നാസ്സറിനെ ഒരു പാഠം പഠിപ്പിക്കുവാന്‍ ബ്രിട്ടന്‍ ഒരുമ്പെട്ടെങ്കിലും നാസ്സര്‍ തന്നെ വിജയിച്ച . സൂയസ്‌ കനാല്‍ നാഷണല്‍വത്‌ക്കരിക്കുകയും ചെയ്‌തു
മറ്റൊന്ന്‌ മനസ്സിലാക്കേണ്ടത്‌ സുഖലോലുപതയുടെ ഉത്തുംഗ ശ്രുംഗത്തില്‍ വിരാച്ചിരിച്ചിരുന്നവര്‍ ഇന്ന്‌ ദാരിദ്ര്യത്തിന്റെ രുചി അിറഞ്ഞു കൊണ്ടിരിക്കുകയാണ്‌. അമേരിക്കയുടെ തന്നെ ഇക്കോണമി അവര്‍ വിചാരിക്കാത്ത വിധത്തില്‍ താണുകൊണ്ടിരിക്കുകയാണ്‌. ഇത്തരുണത്തില്‍ നിലനില്‍പിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറായേക്കും ഈ നീക്കത്തെ എതിര്‍ക്കാന്‍ കിഴക്കന്‍ രാജ്യങ്ങള്‍ തയ്യാറാണോ; ഇതാണ്‌ ചോദ്യം ?

അമേരിക്ക ഇറാക്കിനെ ആക്രമിച്ചപ്പോള്‍ എല്ലാവരും വിചാരിച്ചു `ഓ ഇറാക്കിനെ അല്ലേ ആക്രമിക്കുന്നത്‌ - നമ്മളെയല്ലല്ലോ'- ആരാന്റമ്മയ്‌ക്ക്‌ വട്ടുപിടിക്കുന്നത്‌ കാണാന്‍ എന്തൊരു സുഖം !
ഇന്‍ഡ്യാ-പാക്കിസ്ഥാന്‍ യുദ്ധസമയത്ത്‌ ഇന്‍ഡ്യയെ സഹായിച്ച ഏക മുസ്ലീം നേതാവ്‌ സദ്ദാം ഹുസൈന്‍ മാത്രമായിരുന്നു. ആ സദ്ദാം ഹുസൈനെ അമേരിക്ക ആക്രമിച്ചപ്പോള്‍ സദ്ദാമിനനുകൂലമായി ഒരു വാക്കുപറയാന്‍ അന്നത്തെ വാജ്‌പേയ്‌ ഗവണ്‍മെന്റിന്‌ സാധിച്ചില്ല. അതേ സമയം ആറുമാസത്തേയ്‌ക്ക്‌ പ്രധാനമന്ത്രിയായ എ.കെ. ഗുജറാള്‍ അമേരിക്കയുടെ നയത്തെ എതിര്‍ത്തെങ്കിലും കാര്യമായി പ്രതികരിക്കാന്‍ സാധിച്ചില്ല. ഇതെല്ലാം ഇന്‍ഡ്യയുടെ വിദേശ നയത്തിന്റെ ബലഹീനതയാണ്‌.

ഇനിയിപ്പോള്‍ ഇറാനെ ആക്രമിക്കാനുള്ള നീക്കങ്ങള്‍ യൂറോപ്യന്‍സും, അമേരിക്കയും, ഇസ്രായലും കൂടി ആരംഭിച്ചിരിക്കുകയാണ്‌. ഈ സന്ദര്‍ഭത്തിലെങ്കിലും ഇന്‍ഡ്യ-പാക്കിസ്ഥാന്‍ തുടങ്ങിയ രജ്യങ്ങള്‍ ഒന്നിച്ചു നിന്ന്‌ ഒരു ചെറുത്തു നില്‍പിന്‌ തയ്യാറാകേണ്ടതാണ്‌ ? ഇറാന്റെ എണ്ണ വാങ്ങിക്കരുതെന്ന്‌ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, സാധിക്കില്ല എന്ന്‌ പറയാന്‍ തന്റേടം കാണിച്ച പ്രണാബ്‌ മുഖര്‍ജിയുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. പക്ഷേ അതുകൊണ്ട്‌ മാത്രം കാര്യമായോ? മധ്യപൂര്‍വ്വേഷ്യയും, തെക്കു കിഴക്കാന്‍ ഏഷ്യയും യോജിപ്പോടെ നീങ്ങാനുള്ള നീക്കം ഈ വൈകിയ വേളയിലെങ്കിലും ആരംഭിക്കാന്‍ ഇന്‍ഡ്യ പാക്കിസ്ഥാന്‍, ഇറാന്‍ ഇറാക്ക്‌, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ മുന്നോട്ട്‌ വരണം, വന്നില്ലെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയെ രണ്ടായി വിഭജിച്ചെടുത്തതുപോലെ ഏഷ്യന്‍ രാജ്യങ്ങളെ റഷ്യ ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍കൂടി മൂന്നായി വിഭജിച്ച്‌ അവര്‍ പറയും പോലെ ജീവിക്കേണ്ട ഗതികേടിലേക്ക്‌ കാര്യങ്ങള്‍ നീങ്ങും. ഈ നീക്കങ്ങള്‍ കാലേകൂട്ടി മനസ്സിലാക്കാനുള്ള കഴിവ്‌ കിഴക്കാന്‍ രാജ്യങ്ങളുടെ നേതാക്കന്മാര്‍ക്കില്ലെങ്കില്‍ അമ്പേ പരാജയമായിരിക്കും!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക