Image

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്‌മരിക്കുന്നു

Published on 17 September, 2018
 നടന്‍ ക്യാപ്റ്റന്‍ രാജുവിനെ സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്‌മരിക്കുന്നു
അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിനെ സിനിമാരംഗത്തെ പ്രമുഖര്‍ അനുസ്‌മരിക്കുന്നു.

ആകാരഭംഗി കൊണ്ടും അഭിനയചാരുത കൊണ്ടും മലയാളികളെ വിസ്‌മയിപ്പിച്ച നടനാണ് ക്യാപ്റ്റന്‍ രാജുവെന്ന് മമ്മൂട്ടി അനുസ്‌മരിച്ചു. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടനാണദ്ദേഹം. തന്റെ തൊഴിലിനോടും സുഹൃത്തുക്കളോടും നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.മലയാള സിനിമയ്ക്കു നഷ്ടം തന്നെയാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗമെന്നും മമ്മൂട്ടി പറഞ്ഞു.

എല്ലാവരേയും സ്‌നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. തന്നെ സ്‌നേഹത്തോടെ 'ലാലു' എന്നു വിളിക്കുന്നത് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നേതൃപാടവത്തോടെ പെരുമാറുകയും മുന്നേറുകയും ചെയ്ത കലാകാരനാണ് ക്യാപ്റ്റന്‍ രാജുവെന്ന് നടന്‍ ജഗദീഷ് അനുസ്മരിച്ചു. സിനിമാ മേഖലയിലുള്ളവര്‍ക്കെല്ലാം അദ്ദേഹം ഒരു യാഥാര്‍ഥ ക്യാപ്റ്റന്‍ തന്നെയായിരുന്നു. പട്ടാള ജീവിതത്തിലെ അച്ചടക്കം അദ്ദേഹം സിനിമ ജീവിതത്തിലും പാലിച്ചു. സെറ്റില്‍ കൃത്യസമയത്ത് എത്തുന്നതിലും സിനിയ്ക്കായി നല്‍കിയ ഡേറ്റില്‍ കൃത്യത പാലിക്കുന്നതിലും അദ്ദേഹം കണിശത പാലിച്ചിരുന്നു. അത്‌കൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഞങ്ങള്‍ ക്യാപ്റ്റ്ന്‍ എന്ന് വിളിക്കുന്നത്; ജഗദീഷ് പറഞ്ഞു.

മനുഷ്യരെ സ്‌നേഹിക്കുന്ന നല്ലൊരു സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതനെന്ന് നടന്‍ ജയറാം അനുസ്മരിച്ചു. സിനിമയ്ക്കകത്ത് ഭാഷയ്ക്കതീതമായി വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച നടനാണ് ക്യാപ്റ്റന്‍ രാജു. മറ്റു ഭാഷകളില്‍ അഭിനയിക്കുന്ന അവസരത്തലില്‍പോലും അതില്‍ തന്റേതായ ശൈലി കൊണ്ടുവന്ന നടാനാണദ്ദേഹം; ജയറാം പറഞ്ഞു.

മികച്ച നടനും നല്ല വ്യക്തിമയുമായിരുന്നു ക്യാപ്റ്റന്‍ രാജുവെന്ന് ഇന്നസെന്റ് എംപി അനുസ്മരിച്ചു. അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ തനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും ഇന്നസെന്റ് പറഞ്ഞു.

ഒരു നടനെന്നതിലുപരി ഒരു ജ്യേഷ്ഠസഹോദരാനായിരുന്നു ക്യാപ്റ്റന്‍ രാജു തനിക്കെന്ന് സംവിധായകന്‍ വിനയന്‍. മനുഷ്യ സ്‌നേഹിയായ ഒരു കലാകാരനായിരുന്നു അദ്ദേഹം. എല്ലാവരോടും സ്‌നേഹത്തോടെ മാത്രമെ പെറുമാറിയിട്ടുള്ളു. തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

സിനിമയിലെ തന്റെ തുടക്കകാലം മുതല്‍ ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്ന ക്യാപ്റ്റന്‍ രാജുവെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി അനുസ്മരിച്ചു. സിനിമയോടുള്ള അഭിനിവേശം കൊണ്ടാണ് ഉന്നത ഉദ്യോഗം ഉപേക്ഷിച്ച്‌ അഭിനയരംഗത്തേക്ക് കടന്നുവന്നതെന്നും എസ് എന്‍ സ്വാമി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക