Image

ഫോമ ടീം പടിയിറങ്ങുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ചാരിറ്റി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍

Published on 17 September, 2018
ഫോമ ടീം പടിയിറങ്ങുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ ചാരിറ്റി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍
അടുത്തകാലത്ത് അമേരിക്കന്‍ സംഘടനാരംഗത്ത് ഏറ്റവും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ടീമും ഒക്ടോബര്‍ 20-നു ഹൂസ്റ്റണില്‍ നടക്കുന്ന ജനറല്‍ബോഡിയില്‍ അധികാരങ്ങള്‍ കൈമാറുമ്പോള്‍ നേട്ടങ്ങളുടെ പാദമുദ്രകള്‍ വരും കാലങ്ങളിലേക്ക് മാതൃകയാകുന്നു. നേതൃത്വമെന്നാല്‍ ഇങ്ങനെയായിരിക്കണമെന്ന പൊതുധാരണ സൃഷ്ടിക്കാനായത് കലുഷിതമായ സംഘടനാ രാഷ്ട്രീയത്തില്‍ നിസാരമായ കാര്യമല്ല. ആക്ഷേപങ്ങള്‍ അല്ലാതെ അഭിനന്ദനം നേടുക എന്നതു വിരളമായി മാത്രമാണല്ലോ ഫോമയിലും ഫൊക്കാനയിലും സംഭവിക്കുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയ നേതൃത്വം, വിമന്‍സ് ഫോറം, അംഗസംഘടനകള്‍ എന്നിവയൊക്കെ ചേര്‍ന്നു ഒരു ലക്ഷത്തോളം ഡോളറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും ഇവിടെയുമായി നടത്താനായി എന്നതാണ് എടുത്തുപറയാനുള്ളത്. അതില്‍ ഡോ. സാറാ ഈശോയും രേഖാ നായരും നേതൃത്വം നല്‍കിയ ഫോമ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന വിജയമാണ് ഏറ്റവും മികച്ചത്- ബന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി.. പ്രാപ്തരും സേവന സന്നദ്ധരുമായ നേതൃനിര വിമന്‍സ് ഫോറത്തിനു ശക്തിപകര്‍ന്നു. അവര്‍ ഓരോരുത്തര്‍ക്കും അഭിവാദ്യങ്ങളും നന്ദിയുടെ പൂച്ചെണ്ടുകളും- ബെന്നി പറഞ്ഞു.

വിമന്‍സ് ഫോറത്തിനും അലകുംപിടിയും പാകിയത് ഈ ഭരണസമിതിയുടെ കാലത്താണ്. ദേശീയതലത്തില്‍ തുടക്കമിട്ട ഫോറം പെട്ടെന്നു തന്നെ 12 ചാപ്റ്ററുകളായി വികസിച്ചു. ന്യൂയോര്‍ക്ക്, ഫ്ളോറിഡ, കാലിഫോര്‍ണിയ, ടെക്സസ് എന്നിവടങ്ങളില്‍ രണ്ടു വീതവും മറ്റിടങ്ങളില്‍ ഒന്നുവീതവും ചാപറ്ററുകള്‍ സജീവമായി. അവ നാഷണല്‍ ലവലില്‍ സഹായമെത്തിക്കുമ്പോള്‍ തന്നെ പ്രാദേശിക തലത്തിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് വനിതകളുടെ പ്രാഗത്ഭ്യത്തിന്റെ തെളിവുകൂടിയായി.

സെമിനാറുകളും മറ്റും നടഠിയതിനു പുറമെ ദേശീയ തലത്തില്‍ അഞ്ചുപേരെ ആദരിച്ചു. കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും ഒരാളെന്ന കണക്കില്‍ 14 പേര്‍ക്ക് 50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. 7 പേര്‍ക്ക് 25,000 രൂപ വീതവും നല്‍കി. കൊച്ചിയില്‍ വച്ച് മേയര്‍ സൗമിനി ജയിന്‍, ടി.ജെ. മാക്സി എം.എല്‍.എ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വിതരണം.

വിമന്‍സ് ഫോറത്തിന്റെ സാന്ത്വനസ്പര്‍ശം പരക്കെ ശ്രദ്ധിക്കപ്പെട്ടു. പാലിയം ഇന്ത്യയുമായി യോജിച്ച് പ്രായമായവര്‍ക്ക്സഹായമെത്തിക്കാന്‍ 40,000-ല്‍ പരം ഡോളര്‍ സമാഹരിക്കാനായി.

മയാമി, ഡിട്രോയിറ്റ് ചാപ്റ്ററുകളടക്കം 12 ചാപ്റ്ററുകള്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ത്താല്‍ ഈതുക 60,000 ഡോളര്‍ വരും.

ഇതിനു പുറമെ ടെക്സസില്‍ ട്രക്ക് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും ഫോമ സഹായമെത്തിച്ചു. ഹൂസ്റ്റണിലെ ഹരികെയ്ന്‍ ദുരന്തത്തിലും കേരളത്തില്‍ ഓഖി ദുരന്തത്തിലും സഹായമെത്തിച്ചതും പ്രധാനമാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏതാനും പേരുടേയോ, സംഘടനയുടേയോ മഹത്വം കൊണ്ടല്ല, മറിച്ച് സന്മനസ്സുള്ള മലയാളികളുടെ കാരുണ്യം കൊണ്ടാണ്. അതു മറക്കാനാവില്ല. അവര്‍ക്ക് നന്ദി-ബെന്നി പറഞ്ഞു.

പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഫോമയെ മറ്റു സംഘടനകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്- ബെന്നി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 20-നാണ് ജനറല്‍ ബോഡി. ഹൂസ്റ്റണില്‍ സ്റ്റാഫോര്‍ഡിലെ പാരീസ് ബാങ്ക്വറ്റ് ഹാളില്‍ രാവിലെ പത്തരയ്ക്ക് സമ്മേളനം ആരംഭിക്കുമെന്നു ജനറല്‍ സെക്രട്ടറി ജിബി തോമസിന്റെ അറിയിപ്പില്‍പറയുന്നു. കണക്കും റിപ്പോര്‍ട്ടും പാസാക്കുകയാണ് പ്രധാന പരിപാടി. തുടര്‍ന്ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടക്കും.

ഒരു അംഗ സംഘടനയില്‍ നിന്നു ഏഴുപേര്‍ക്ക് വീതം ജനറല്‍ബോഡിയില്‍ പങ്കെടുക്കാം.

ഫോമ ഔദ്യോഗികമായി പിറന്നുവീണ ഹൂസ്റ്റണില്‍ ഫോമയുടെ പത്താം വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും. 
Join WhatsApp News
FOMAA Well-wisher 2018-09-17 20:33:17
പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. വെറുതെ രണ്ടു വർഷം കുറെ മീറ്റിങ്ങും കുറെ കോണ്ഫറൻസ് കോളും വഴി കടന്നുപോയി ഇതൊക്കെ ആർക്കും ചെയ്യാവുന്നതാണ് പിന്നെ ആകെ ചെയ്തുവെന്ന് പറയുന്നത് വിമൻസ് ഫോറത്തിന് പരിപാടികളാണ് അതിന് പ്രവർത്തനപരിപാടികൾ നന്നായിട്ട് ചെയ്ത വിമൻസ് ഫോറം സെക്രട്ടറിക്ക് ഈ അഡ്മിനിസ്ട്രേഷൻ തന്നെ നല്ല രീതിയിൽ പണി കൊടുക്കുകയും ചെയ്തു. അതുകാരണം ജോയിൻറ് സെക്രട്ടറിയായിട്ടു മത്സരിച്ച് അവർ തോൽക്കുകയും ചെയ്തു. ഒരു പഴയ നേതാവ് പ്രസിഡൻറ് ആയിട്ട് മത്സരിച്ച തോറ്റപ്പോൾ ഇതെല്ലാം ഒരു തുടർക്കഥയായി പത്രങ്ങളിൽ അച്ചടിച്ചു വരികയും ചെയ്യുന്നു. 
നാരദന്‍ 2018-09-17 20:55:39
വെറുതെ ഇറങ്ങി പോകില്ല അല്ലേ 
ശശിയുടച്ചൻ 2018-09-18 11:09:28
നിഷ്ക്രിയത്വത്തിന്റെ രണ്ടു വർഷങ്ങൾ. ചുമ്മാ കുറച്ച് ആളെ പറ്റിക്കുന്ന പത്ര വാർത്തകൾ മാത്രം. ചെയ്ത എന്തെങ്കിലും ഒരു നല്ല കാര്യം എടുത്തുകാണിക്കാമോ? ഇപ്പോഴത്തെ കമ്മറ്റിയും ന്യൂസ് ഇടുന്നതിൽ മിടുക്കർ. ഫോമക്കും ഫൊക്കാനക്കും ഇനി അധികം ആയുസില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക