Image

അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി

Published on 17 September, 2018
 അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി
ന്യു യോര്‍ക്ക്: അമേരിക്കയിലെ എഴുത്തുകാരില്‍ നല്ലൊരു പങ്കിന്റെ സാന്നിധ്യവും സാഹിത്യ വിഷയങ്ങളെപറ്റിയുള്ള ഈടുറ്റ പ്രഭാഷണങ്ങളും ചര്‍ച്ചകളും സമ്പന്നമാക്കിയ ചടങ്ങില്‍ ഇ-മലയാളിയുടെ അഞ്ചാമത് സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു.

സാഹിത്യത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ജോണ്‍ വേറ്റം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രൊഫ. ജോസഫ് ചെറുവേലിയില്‍ നിന്നു ഏറ്റു വാങ്ങി.

അവാര്‍ഡിനോ അംഗീകാരത്തിനോ വേണ്ടി ഒരു വരി പോലും താന്‍ ഇന്നേ വരെ എഴുതിയിട്ടില്ലെന്നു ജോണ്‍ വേറ്റം പറഞ്ഞു. എങ്കിലും അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്.

ലേഖനത്തിനുള്ള അവാര്‍ഡ് ജോസഫ് പടന്നമാക്കലിനു ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ സമ്മാനിച്ചു. അംഗീകാരം എഴുത്തുകാരനു പ്രോല്‍സാഹനമാണെന്നു ജോസഫ് പടന്നമാക്കല്‍ പറഞ്ഞു.

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, കവിതക്ക് അവാര്‍ഡ് നേടിയ അബ്ദുള്‍ പുന്നയൂര്‍ക്കൂളത്തിനു അവാര്‍ഡ് സമ്മാനിച്ചു. ചുരുക്കമായാണു കവിത എഴുതുന്നതെന്നും അത് അംഗീകരിക്കപെടുന്നതില്‍ സന്തോഷമുണ്ടെന്നും അബ്ദുള്‍ പുന്നയൂര്‍കുളം പറഞ്ഞു. 18 വര്‍ഷം മുന്‍പ് മലയാളം പത്രം അവാര്‍ഡ് നല്കിയയ്തും അനുസ്മരിച്ചു. ഭാര്യയും മോര്‍ട്ട്ഗേജുമൊക്കെ എഴുത്തുകാരനു ബാധ്യതയാണ്.

നിരൂപണത്തിനുള്ള അവാര്‍ഡ് ഡോ. നന്ദകുമാര്‍ ചാണയില്‍ റോക്ക്ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോളില്‍ നിന്നു സ്വീകരിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പ്രോല്‍സാഹനത്തിനു അദ്ധേഹവും നന്ദി പറഞ്ഞു.

ഫൊക്കാന നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ ലീലാ മാരേട്ടില്‍ നിന്നു ജനപ്രിയ എഴുത്തുകാരനുള്ള അവാര്‍ഡ് സ്വീകരിച്ച കോരസണ്‍ വര്‍ഗീസ്, തന്റെ എഴുത്തിനെ അംഗീകരിക്കുന്ന എല്ലാവര്‍ക്കുമായി അവാര്‍ഡ് സ്വീകരിക്കുന്നുവെന്നു പറഞ്ഞു. എഴുത്തിനോടു താല്പര്യം വളര്‍ത്തിയ പിതാവിനെയും അനുസ്മരിച്ചു

രാഷ്ട്രീയ ലേഖനങ്ങള്‍ക്കു അവാര്‍ഡ് ലഭിച്ച ബി. ജോണ്‍ കുന്തറക്കു വേണ്ടി പുത്രി ഡോ. ആശാ ജോസഫ് അവാര്‍ഡ് എഴുത്തുകാരനായ സി.എം.സിയില്‍ നിന്നു ഏറ്റുവാങ്ങി.

സ്വതന്ത്ര ചിന്തകനും പ്രതികരണങ്ങളുടെ കുലപതിയുമെന്ന നിലയില്‍ ആന്‍ഡ്രൂസ് ചെറിയാനുള്ള അവാര്‍ഡ് അദ്ധേഹത്തിന്റെ സുഹ്രുത്തുക്കളായ ഡോ. എന്‍.പി. ഷീല, സാംസി കൊടുമണ്‍, രാജു വര്‍ഗീസ് എന്നിവര്‍ പ്രശസ്ത ഗാനരചയിതാവ് കൂടിയായ ഫാ. തദ്ധേവൂസ് അരവിന്ദത്തില്‍ നിന്നു ഏറ്റു വാങ്ങി.

ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം വിഭാഗത്തില്‍ അവാര്‍ഡ് ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളിയില്‍ നിന്നു ഏറ്റു വാങ്ങിയ സരോജ വര്‍ഗീസ്, അന്തരിച്ച പ്രിയ ഭര്‍ത്താവിന്റെ ഓര്‍മ്മയില്‍ വിതുമ്പി. രണ്ടാമതൊരിക്കല്‍ കൂടി ഇ-മലയാളി അവാര്‍ഡ് വാങ്ങാനായതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു

ഫോക്കാന സീനിയര്‍ നേതാവ് ടി.എസ്. ചാക്കോ, ദീര്‍ഘകാലം സഹപ്രവര്‍ത്തകയായിരുന്ന സാറാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍) എന്നിവരും സരോജ വര്‍ഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഓറഞ്ച്ബര്‍ഗിലെ സിറ്റാര്‍ പാലസില്‍ നടന്ന അവാര്‍ഡ് ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം എന്നിവരായിരുന്നു മുഖ്യാതിഥികള്‍.

ചില നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ നിഷ്പക്ഷത കാക്കാന്‍ ഇ-മലയാളി ശ്രദ്ധിക്കുന്നുവെന്നു മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പ്രതികരണങ്ങള്‍ പലപ്പോഴും ആക്ഷേപകരമായി മാറുന്നുണ്ട്. ആരെയും മുറിവേല്പ്പിക്കുന്ന പ്രതികരണം ശരിയല്ല.

ആര് എന്തു തന്നാലും പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നു ജോസ് ഏബ്രഹാം പറഞ്ഞു. ഗുണമേന്മയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതു പോലെ ആക്ഷേപകരമായ പ്രതികരണങ്ങളും ശരിയല്ല. അതേ സമയം ഇ-മലയാളിയിലാണു എഴുത്ത് തുടങ്ങിയയതെന്നതു വിസ്മരിക്കുന്നില്ലെന്നും ജോസ് ഏബ്രഹാം പറഞ്ഞു.

എല്ലാവര്‍ക്കും അവസരം കൊടുക്കുന്ന ഇ-മലയാളിയുടെ നിലപാടാണു സാധാരണക്കാര്‍ അംഗീകരിക്കുന്നതെന്നും അത് മാറ്റരുതെന്നും ഫാ. തദ്ധേവൂസ് അരവിന്ദത്ത് ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മുഖ്യ പ്രാസംഗികന്‍ പ്രൊഫ. ജോസഫ് ചെറുവേലി ആദ്യകാലത്ത് ഇന്ത്യാക്കാരെയും മലയാളികളെയും കണ്ടെത്തുമ്പോഴുണ്ടാകുന്ന ആഹ്ലാദം വിവരിച്ചു. 1968-ല്‍ തങ്ങള്‍ എല്ലവരും കൂടി പുറത്തിറക്കിയ ഹൊറൈസന്‍ എന്ന സുവനീര്‍ ആകാം അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ പ്രസിദ്ധീകരണം. അതില്‍ രണ്ടു മൂന്നു മലയാളികളും എഴുതുകയുണ്ടായിട്ടുണ്ട്. അതിന്റെ കോപ്പിയും അദ്ധേഹം കാണിച്ചു.

പിന്നീട് അമേരിക്കയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായ സാഹിത്യ പരിശ്രമങ്ങളെപറ്റിയും അദ്ധേഹം വിവരിച്ചു.

ധരാളം എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും സ്രുഷ്ടിക്കാനും കൈ പിടിച്ചുയര്‍ത്താനും കഴിഞ്ഞു എന്നതാണു ഇ-മലയാളിയുടെ ഒരു നേട്ടമെന്നു എഡിറ്റര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. എഴുതിയാല്‍ അത് പ്രസിദ്ധീകരിക്കുമെന്ന വിശ്വാസം വന്നതോടെ കൂടുതല്‍ പേര്‍ എഴുത്തില്‍ താല്പര്യം കാട്ടി.

സുധീര്‍ പണിക്കവീട്ടില്‍, ജോസ് കാടാപ്പുറം, പ്രിന്‍സ് മര്‍ക്കോസ്, ടാജ് മാത്യു, ലീലാ മാരേട്ട്, ജോര്‍ജ് തുമ്പയില്‍, അരുണ്‍ കോവാട്ട്, ഷോളി കുമ്പിളുവേലി എന്നിവരുടെ സേവനങ്ങള്‍ക്കു നന്ദിയും പറഞ്ഞു.

പതിമ്മൂന്നു വര്‍ഷം മുന്‍പ് ഇ-മലയാളിയില്‍ തുല്യ പങ്കാളിയായി താന്‍ ചേര്‍ന്നുവെങ്കിലും എഡിറ്റോറിയല്‍ കര്യത്തില്‍ ഇടപെടാറെ ഇല്ലെന്നു മാനേജിംഗ് എഡിറ്റര്‍ സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. പുതിയ സംരംഭങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു ഇപ്പോള്‍. ഇന്ത്യാ ലൈഫ് ആന്‍ഡ് ടൈംസ് മാസിക, ഇന്ത്യാ ലൈഫ് ടിവി (ഹിന്ദി-ഇംഗ്ലീഷ്) എന്നിവ ഇതില്പ്പെടും

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഇ-മലയാളിക്ക് പരസ്യവും മറ്റു സഹായങ്ങളും നല്കാനും അദ്ധേഹം അഭ്യര്‍ഥിച്ചു.

നേരത്തെ മുഖ്യാതിതികള്‍ക്കു പുറമെ ഫാ. അരവിന്ദത്ത്, ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടരാക്കര, ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാം, പ്രൊഫ. ചെറുവേലി തുടങ്ങിയവര്‍ നിലവിളക്കു കൊളുത്തി സമ്മേളനത്തിനു തുടക്കം കുറിച്ചു.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് തുമ്പയില്‍ ആണു സമ്മേളനം എംസി ആയി വിജയകരമാക്കിയത്

സരസമായ പ്രസംഗത്തില്‍ ഇ-മലയാളിയുടെ സേവനങ്ങല്‍ മധു കൊട്ടാരക്കര അനുസ്മരിച്ചു. വല്ലപ്പോഴും താന്‍ കവിത എഴുതുന്നത് സാഹിത്യകാരിയായ അമ്മയെ കണ്ടു പഠിച്ചതാണെന്നു ഡോ. ആനി പോള്‍ പറഞ്ഞു. 12 മക്കളെ വളര്‍ത്തുന്നതിനിടയിലായിരുന്നു അമ്മയുടെ സാഹിത്യ പ്രവര്‍ത്തനം.

ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസ്‌കള്‍ നേര്‍ന്നു. മികച്ച സ്രുഷ്ടികള്‍ അവരില്‍ നിന്നും ഇനിയും ഉണ്ടകട്ടെ.

പ്രതികരണങ്ങളെപറ്റി ഒരു പാട് ആകുലപ്പെടേണ്ടതില്ലെന്നു ഇ-മലയാളി ന്യൂസ് എഡിറ്റര്‍ കൂടിയായ ഫ്രാന്‍സിസ് തടത്തില്‍ പറഞ്ഞു. ഇ-മലയാളി പ്രവര്‍ത്തകര്‍ തന്നെയാണു കമന്റ് എഴുതുന്നതെന്നു ചിലര്‍ പറയാണുണ്ട്. അതുകൊണ്ട് ഇ-മലയാളിക്ക് എന്തു നേട്ടമാണുള്ളത്? അതു മാത്രമല്ല ഇത്രയധികം എഴുതാന്‍ ആര്‍ക്കു കഴിയും?

കമന്റുകള്‍ക്കും ഒരവാര്‍ഡ് വേണമെന്നു ഫൊക്കാന വിമസ് ഫോറം ചെയര്‍ ലൈസി അലക്സ് അഭിപ്രായപ്പെട്ടു.

ഫൊക്കാന എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അവാര്‍ഡ് ജേതാക്കള്‍ക്കു ആശംസകള്‍ നേര്‍ന്നു.
മുട്ടത്ത് വര്‍ക്കിയുടെ ജീവിതവുമായി ബന്ധപ്പെട്ടു താന്‍ എഴുതിയ പുസ്തകത്തെപറ്റി മുട്ടത്ത് വര്‍ക്കിയുടെ പുത്ര ഭാര്യ കൂടിയയായ അന്ന മുട്ടത്ത് സംസാരിച്ചു

ഒരു സ്രുഷ്ടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ വായനക്കാര്‍ക്ക് അവകാശമുണ്ടെന്നു എഴുത്തുകാരിയായ് മാലിനി ചൂണ്ടിക്കാട്ടി. അതിനു ഒരുപാട് പ്രാധാന്യം കൊടുക്കാതെ എഴൂത്തുകാരന്‍ തന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകണം

മലയാളം പത്രിക എഡിറ്റര്‍ ടാജ് മാത്യു, ലീല മാരേട്ട്, ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്‍സണ്‍, ജയപ്രകാശ് നായര്‍, ജോസഫ് വാണിയപള്ളില്‍, എഴുത്തുകാരായ ബാബു പാറക്കല്‍, സി.എം.സി., ജോസ് ചെരിപുറം, രാജു തോമസ്, ഡോ. എന്‍.പി. ഷീല, ഷോളി കുമ്പിളുവേലി, ജനനി പത്രാധിപ സമിതിയംഗം സണ്ണി പൗലോസ്, ജസ്റ്റീസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂര്‍, പ്രൊഫ. അമ്മിണി, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.

നേരത്തെ വിവിധ വിഷയങ്ങളെപറ്റി അവാര്‍ഡ് ജേതാക്കള്‍ പ്രസംഗിച്ച സെമിനാറില്‍ ടാജ് മാത്യു, സാംസി കൊടുമണ്‍, ഫ്രാന്‍സിസ് തടത്തില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

അതിനു ശേഷം നടന്ന ചര്‍ച്ചയില്‍ ലാന ജോ. സെക്രട്ടറി കെ.കെ. ജോണ്‍സന്‍, അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കു കേരളത്തില്‍ അംഗീകാരം നിഷേധിക്കപെടുന്നു എന്ന വാദത്തെ ഖണ്ഡിച്ചു. കെ.വി. പ്രവീണ്‍, തമ്പി ആന്റണി, ഡോണ മയൂര തുടങ്ങിവരുടെ സൃഷിടികള്‍ കേരളത്തിലെ പ്രസ്ദ്ധീകരണങ്ങളില്‍ വരുന്നു. ഇവിടെ അധികമാരും അത് അറിയുന്നില്ലെന്നു മാത്രം.

സംസ്‌ക്രുതത്തെ മാറ്റി നിര്‍ത്തിയാല്‍ മലയാള ഭാഷ ഒന്നുമല്ലെനു ജയപ്രകാശ് നായര്‍ പറഞ്ഞു. വര്‍ഗീയ ആക്ഷേപങ്ങള്‍ പ്രതികരണമായി വരുന്നത് ശരിയല്ല. 
 അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി അക്ഷര സപര്യക്കു ആദരം: ഇ-മലയാളി അവാര്‍ഡ് ചടങ്ങ് സാഹിത്യാനുഭവമായി
Join WhatsApp News
Sudhir Panikkaveetil 2018-09-18 07:41:35
ഇ മലയാളിയുടെ അവാർഡ് ജേതാക്കൾക്ക് 
അഭിനന്ദനങ്ങൾ.  പ്രതിവർഷം 
എഴുത്തുകാരെ അംഗീകരിക്കുന്ന ഇ മലയാളിക്കും 
അഭിനന്ദനങൾ, ആശംസകൾ .
P R Girish Nair 2018-09-18 08:19:12
ഈ-മലയാളിയുടെ അവാർഡിന് അർഹരായ എല്ലാ  ജേതാക്കൾക്കും ലഭിച്ച ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!

അവാർഡ് എന്നാൽ തന്റെ കഴിവിനെ വിലയിരുത്തി ലഭിയ്ക്കുന്ന,  ഈ-മലയാളീ അവാർഡ്പോലുള്ള, അവാർഡുകൾ ഒരു സാഹിത്യകാരന് വിലമതിയ്ക്കാനാകാത്ത
ഒരു അംഗീകാരം തന്നെ.  കൂടുതൽ കൃതികൾ എഴുതി വായനക്കാരെ ഭാവിയിലും ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് എല്ലാവർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.  

ഈ-മലയാളി നൽകുന്ന അവാർഡുകൾ എല്ലാ സാഹിത്യകാർക്കും  പ്രോത്സാഹനജനകം ആണ്.  നല്ല നല്ല കൃതികളും ആയി കൂടുതൽ എഴുത്തുകാർ വരട്ടെ. ഈ-മലയാളിക്കും അഭിനന്ദനം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക