Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ സ്വീകരണം സെപ്തംബര്‍ 30നു ഞായറാഴ്ച

ജീമോന്‍ റാന്നി Published on 18 September, 2018
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ സ്വീകരണം  സെപ്തംബര്‍ 30നു ഞായറാഴ്ച
ഹൂസ്റ്റണ്‍ : ഹൃസ്വസന്ദര്ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേരുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിനു ഹൂസ്റ്റണില്‍ സ്വീകരണം ഒരുക്കുന്നു. ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെയും (IAPC) ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്റെയും (HRA) സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. 

സെപ്തംബര്‍ 30നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ഡെലിഷ്യസ് കേരളം കിച്ചന്‍ റെസ്‌റ്റോറന്റിലാണ് (732, Murphy Road, Stafford, Texas 77477) സമ്മേളനം. 

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ സ്ഥിരമായി എഴുതുന്ന ഒരു പ്രമുഖ കോളമിസ്റ്റാണ്.  ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ലോക്മാത് ടൈംസ് എന്നീ  ദിനപത്രങ്ങളില്‍ എഡിറ്റോറിയല്‍സ് എഴുതുന്ന ഇദ്ദേഹം ഇന്ത്യയിലെ പ്രമുഖ വാരാന്ത്യ പത്രമായ 'ഇന്ത്യന്‍ കറന്റ്' വീക്കിലിയില്‍ കഴിഞ്ഞ 25 വര്ഷമായി പ്രത്യേക കോളം എഴുതി വരുന്നു.    

45 വര്ഷങ്ങളായി മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 1973ല്‍ ഇന്ത്യ പ്രസ് ഏജന്‍സിയില്‍ (IPA) കൂടി മാധ്യമ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സെര്‍ച്ച് ലൈറ്റ് (പാട്‌ന) , ദി ഹിന്ദുസ്ഥാന്‍ ടൈംസ് (ഡല്‍ഹി), ഇന്ത്യന്‍ എക്‌സ്പ്രസ്സ് (ഡല്‍ഹി), ദി െ്രെടബ്യുണ് (ചണ്ഡീഗഡ്) തുടങ്ങിയ പത്രങ്ങളില്‍ എഡിറ്റോറിയല്‍ രംഗത്തു ഉന്നത പദവികള്‍ വഹിച്ചു.  

നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്‍ സ്ഥാപിച്ച പ്രടിച്ചി (ഇന്ത്യ) ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടറാണ്. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഇന്ത്യയിലെ നിരവധി മുഖ്യധാര പത്രങ്ങളിലും മാസികകളിലും ആനുകാലിക ലേഖനങ്ങള്‍ എഴുതി ശ്രദ്ധേയനായ ഇദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ മലയാളം ന്യൂസ് റീഡര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

മാര്‍ത്തോമാ സഭയുടെ ഔദ്യോഗിക മുഖപത്രമായ മലങ്കര സഭാ താരകയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്അംഗം, ഫരീദാബാദ് ധര്‍മ്മജ്യോതി വിദ്യാപീത് ഗവേര്‍ണിംഗ് ബോര്‍ഡ്അംഗം, ഇന്ത്യ പ്ലാനിംഗ് കമ്മീഷന്‍ അസ്സസ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗം  എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.              

സാമൂഹ്യ സാമ്പത്തിക വിദ്യാഭാസ രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും  ഉന്നമനത്തിനു വേണ്ടി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദീപാലയ' എന്ന  സംഘടനയുടെ സെക്രട്ടറിയായും ഹോണറേറി ചീഫ് എക്‌സിക്യൂട്ടീവും ആയും പ്രവര്‍ത്തിച്ചു വരുന്നു. 

കായംകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ മാതാവ് റാന്നി തോട്ടമണ്‍ പുളിക്കല്‍  കുടുംബാംഗമാണ്. റാന്നി എം.എസ്. ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. 
ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പരിചയപെടുന്നതിനും പ്രഭാഷണം ശ്രവിക്കുനതിനും ഏവരെയും സമ്മേളനത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.   
                 

കൂടുതല്‍ വിവരങ്ങള്‍ക്ക്; 

സി.ജി. ഡാനിയേല്‍   832 641 7119
ജീമോന്‍ റാന്നി   407 718 4805 
റോയ് തോമസ്  832 768 2860 
ജിന്‍സ് മാത്യു കിഴക്കേതില്‍  832 278 9858 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.ജെ.ഫിലിപ്പിന് ഹൂസ്റ്റണില്‍ സ്വീകരണം  സെപ്തംബര്‍ 30നു ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക