Image

മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

Published on 18 September, 2018
മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

 പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ മോര്‍ഫ് ചെയ്ത ചിത്രത്തിനൊപ്പമാണ് അപകീര്‍ത്തികരമായ തരത്തില്‍ മമത ബാനര്‍ജിയുടെ ചിത്രവും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

വെസ്റ്റ് മിഡ്‌നാപ്പൂര്‍ സ്വദേശിയായ ബാബുയ ഘോഷ് എന്ന ബിജെപി പ്രവര്‍ത്തകനാണ് അറസ്റ്റിലായിരിക്കുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൂടാതെ മമത ബാനര്‍ജിയെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഒരു പുരുഷന്‍ നല്ല പ്രായത്തില്‍ കല്യാണം കഴിച്ചില്ല എങ്കില്‍ വഴിതെറ്റിപ്പോകാനാണ് സാധ്യത. എന്നാല്‍ ഒരു സ്ത്രീ വേണ്ട സമയത്ത് വിവാഹിത ആയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നത് പശ്ചിമ ബംഗാള്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ് എന്നാണ് ബാബുയ ഘോഷ് എഴുതിയിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍ മമത ബാനര്‍ജിയെ അപമാനിക്കുന്ന തരത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി പോലീസ് പറയുന്നു.

മമത ബാനര്‍ജിയെ മോശമായി ചിത്രീകരിക്കുന്ന ബംഗാളി ലേഖനങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതായി പോലീസ് പറയുന്നു. സമൂഹ്യമാധ്യമം വഴി അശ്ലീല കമന്റ് പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് ബാബുയ ഘോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക