Image

ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ അറസ്റ്റ് വൈകിക്കാനുള്ള തന്ത്രമെന്നു സൂചന

Published on 18 September, 2018
 ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ അറസ്റ്റ് വൈകിക്കാനുള്ള തന്ത്രമെന്നു സൂചന

 ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ അറസ്റ്റ് വൈകിക്കാനുള്ള തന്ത്രമെന്നു സൂചന.സാധാരണ ഗതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കാനിരിക്കെ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുകയാണ് പൊലീസ് പൊതുവേ സ്വീകരിക്കുന്ന രീതി. പ്രതിയെ അറസ്റ്റു ചെയ്യുന്നതിനു നിയമപരമായി തടസമില്ലെങ്കില്‍ പോലും പൊതുവേയുള്ള രീതിയാണിത്. ജാമ്യാപേക്ഷ ഒരാഴ്ച മാറ്റിവച്ചതിലൂടെ അറസ്റ്റ് വൈകിപ്പിക്കുക എന്ന ബിഷപ്പിന്റെ തന്ത്രം ഫലം കണ്ടു എന്ന് വേണം കരുതാന്‍. ഈ മാസം 25 ലെക്കാണ് മാറ്റി വച്ചിരിക്കുന്നത്.

നാളെ ബുധനാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനിരിക്കേ ഇന്നാണ്
ഹൈക്കോടതിയില്‍ ബിഷപ്പ് ജാമ്യ ഹര്‍ജി നല്‍കിയത്. അടിയന്തരമായി പരിഗണിച്ച ഹര്‍ജി കോടതിക്കു മുന്നില്‍ വന്നപ്പോള്‍ അറസ്റ്റ് തടയണം എന്ന വാദം ഉന്നയിച്ചിരുന്നില്ല. കോടതിയില്‍ നിന്നുള്ള പ്രതികൂല നടപടി ഒഴിവാക്കാനാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കാതിരുന്നത് എന്ന് വേണം കരുതാന്‍.

പ്രതി അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം നാളെത്തന്നെ ബിഷപ്പിന്റെ അറസ്റ്റ് നടന്നേനെ. എന്നാല്‍ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കാതെ മുന്‍കൂര്‍ജാമ്യഹര്‍ജി ഒരാഴ്ചത്തേക്കു മാറ്റാന്‍ സാധിച്ചത് അറസ്റ്റ് വൈകിപ്പിക്കാന്‍ സഹായിച്ചെക്കും.

ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടിക്കണ്ടാണ് ബിഷപ്പ് അവസാന നിമിഷം മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കിയത് എന്ന് നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നാളെ രാവിലെ പത്തിനാണ് വൈക്കം ഡിവൈഎസ്പി ഓഫിസില്‍ ബിഷപ്പ് ചോദ്യം ചെയ്യലിനു ഹാജരാവുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക