Image

576,000 മൈല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത കാര്‍ ഉപേക്ഷിക്കുന്നു

പി.പി.ചെറിയാന്‍ Published on 03 April, 2012
 576,000 മൈല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത കാര്‍ ഉപേക്ഷിക്കുന്നു
ഫ്‌ളോറിഡ: ഭൂലോകം 21 തവണ ചുറ്റിക്കറങ്ങുന്നതിനുള്ള ദൂരം സ്വന്തം കാറില്‍ ഡ്രൈവ് ചെയ്ത 93 വയസ്സുള്ള അമ്മൂമ്മ വാഹനം ഉപേക്ഷിക്കുന്നു.

1964ല്‍ 3289 ഡോളര്‍ നല്‍കി സാല്‍ഫോര്‍ഡ് ഫ്‌ളോറിഡയില്‍ നിന്നും വാങ്ങിയ മെര്‍ക്കുറി കോമറ്റ് എന്ന കാറാണ് 576,000 മൈല്‍ ഡ്രൈവ് ചെയ്തതിനുശേഷം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അമ്മൂമ്മ പറഞ്ഞു. ഇത്രയും കാലം ഡ്രൈവ് ചെയ്ത അമ്മൂമ്മ ജോര്‍ജിയയില്‍ നടന്ന അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളതാണ് ഓര്‍മയില്‍ നില്‍ക്കുന്ന ഏക അപകടമെന്നും അവര്‍ പറഞ്ഞു. ഇത്രയും കാലത്തിനിടെ ഈ വാഹനത്തില്‍ 18 പുതിയ ബാറ്ററികള്‍ ഉപയോഗിച്ചതായി ഡയറിക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നു. 1964 ല്‍ ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില 38 സെന്റായിരുന്നുവത്രേ. മാര്‍ച്ച് ഒന്‍പതിനായിരുന്നു അവസാനമായി ഇവര്‍ കാര്‍ ഡ്രൈവ് ചെയ്തത്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'രഥം' ഉപേക്ഷിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് 93 വയസ്സുള്ള റേയ്ച്ചല്‍ പറഞ്ഞു.



 576,000 മൈല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത കാര്‍ ഉപേക്ഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക