Image

പ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചു

.പി പി ചെറിയാന്‍ Published on 18 September, 2018
പ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചു
ഇല്ലിനോയ് : സതേണ്‍ ഇല്ലിനോയ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസ് (19) കൊല്ലപ്പെട്ട കേസില്‍ ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബഥുണിനെ (23) സ്വതത്രനായി വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.

കേസ്വീണ്ടും വാദം കേള്‍ക്കുമെന്നും തിയതി പിന്നീട് നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കോടതിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ബഥൂണിന്റെ മാതാപിതാക്കള്‍ അറിയിച്ചപ്പോള്‍ വിധി അത്ഭുദമായിരിക്കുന്നുവെന്നു പ്രവീണിന്റെ മാതാവ് ലവ്ലി വര്‍ഗീസ് പറഞ്ഞു. നാല് വര്‍ഷത്തിലധികം പ്രവീണിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നീതിക്കു വേണ്ടി പോരാടിയ എല്ലാവരിലും കോടതിയുടെ പുതിയ ഉത്തരവ് നിരാശ പടര്‍ത്തി. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസില്‍ ഇനിയും നീതി ലഭിക്കുമോ എന്ന ആശങ്കയും ഇയര്‍ന്നിട്ടുണ്ട് 

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നു പ്രോസിക്യൂഷനും വ്യക്തമാക്കി.

ഫസ്റ്റ് ഡിഗ്രി കൊലപാതകം എന്നു ജൂറി വിധിച്ചതിനെത്തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെ ബത്തൂണ്‍ പുതിയ അറ്റോര്‍ണിമാരെ കേസ് ഏല്പിക്കുകയായിരുന്നു. അവരുടെ വാദം കൂടി കേട്ടു വിധി പറയാന്‍ ഇന്നലത്തേക്കു (സെപ്റ്റംബര്‍ 17) കേസ്മാറ്റിവെച്ചതായിരുന്നു.

ജൂറി തീരുമാനം പുതിയ അറ്റോര്‍ണിമാര്‍ ചോദ്യം ചെയ്തു.

ജാക്സണ്‍ സര്‍ക്യൂട്ട്കോടതിയില്‍   കേസ് എടുത്ത ഉടനെ ജഡ്ജി മാര്‍ക്ക് ക്ലാര്‍ക് ബഥുണിനെ വിട്ടയക്കാന്‍ ഉത്തരവിടുകയായിരുന്നു. തെറ്റുധാരണയായിരിക്കാം ജൂറി ബഥുണിനെ കുറ്റക്കാരനായി തീരുമാനിക്കാന്‍ കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രവീണിന്റെ തലയില്‍ കണ്ടെത്തിയ മുറിവ് ഉണ്ടാക്കിയത് തന്റെ കക്ഷിയാണെന്നതിനു തെളിവുകള്‍ ഒന്നും ഇല്ലെന്നും ഇതൊരു കൊലപാതകമല്ലെന്നും ഡിഫെന്‍സ്അറ്റോര്‍ണി ഗ്രീന്‍ബെര്‍ഗ് വാദിച്ചു .

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങള്‍ക്കുശേഷം കാര്‍ബന്‍ഡേയ്ല്‍ റസ്റ്റോറന്റിന് പുറകില്‍ വൃക്ഷ നിബിഢമായ പ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതല്‍ കുടുംബാംഗങ്ങളും വൊളണ്ടിയര്‍മാരും ഈ സ്ഥലമുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ അരിച്ചു പെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങള്‍ക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങള്‍ സമീപമുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാര്‍ബന്‍ ഡെയ്ല്‍ അധികാരികള്‍ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടില്‍ നടന്ന ബര്‍ത്തഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന്ഗേയ്ജ് ബഥൂണ്‍ നല്‍കിയ റൈഡാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.

ബഥൂണിന്റെ വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബഥൂണ്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തില്‍ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

പിന്നീട് ലവ്‌ലി വര്‍ഗീസ് നടത്തിയ ഐതിഹാസിക നിയമ പോരാട്ടമാനു ജൂറിയുടെ വിധിയിലെടിച്ചത്. അതിപ്പോള്‍ ഒന്നും അല്ലാത്ത സ്ഥിതിയിലായി

MURPHYSBORO — Judge Mark Clarke vacated the murder conviction of Gaege Bethune in a hearing Monday morning after Bethune’s defense filed motions to have the conviction overturned and a new trial ordered.

Bethune was found guilty in June of the 2014 death of Southern Illinois University Carbondale student Pravin Varughese. As previously reported in The Southern, Varughese’s cause of death was reported as environmental hypothermia, but the prosecution argued Bethune was responsible for Varughese's death after Varughese ran into the woods on a cold February night after a physical altercation between the two.

It was alleged that a blow to the head led to Varughese’s death in the elements.

Clarke has not yet entered a formal order into the record but did provide some detail on the docket sheet. He wrote that the jury’s verdict of guilty has been set aside and that the court ordered a new trial. No new hearings have yet been scheduled, according to Judici.

Defense Attorney Steven Greenberg, of Chicago, replaced Bethune’s trial defense attorney, Michael Wepsiec, in August and immediately began to question the trial, enough for Clarke to push back an August sentencing hearing to Monday.

“It’s not a murder,” Greenberg said bluntly of his primary issue with the conviction and the trial itself.

He said he also took issue with the jury instructions.

“As long as they found Gaege had touched this kid, he was guilty of murder,” Greenberg said.

Greenberg and Bethune's family did not know until the 9 a.m. hearing Monday that Gaege would be released and be given a new trial.

“It was definitely a blessing,” said Don Bethune, Gaege’s father.

Liam Kelly, a member of Bethune’s legal team, said he was “relieved” for the Bethunes.

“The judge did the right thing,” Kelly said.

Special prosecutor Dave Neal said he was "baffled" by Clarke's ruling. 

“To say we are surprised by the ruling would certainly be an understatement,” Neal said.

Neal told The Southern that while he respects Clarke and his decision, he and his team are not likely to let this issue rest. 

“We are likely to appeal this ruling to determine if a higher court would (agree with this ruling),” Neal said. 

If it is upheld, Neal said he will be eager to start the new trial.

“I would be anxious to get started with a new trial, and I would be expecting a verdict identical to the verdict we had,” he said.

Don Bethune spoke with The Southern over the phone Monday while his son was riding in the car directly in front of him. He is hopeful for his son’s next trial.

“We all believe you’ve got to do things right and things will come back right,” Don Bethune said.

പ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചുപ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചുപ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചുപ്രവീണ്‍ വര്‍ഗീസ് വധത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയത് സമൂഹത്തെ ഞെട്ടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക