Image

ഫീനിക്‌സില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 20 മുതല്‍

മനു തുരുത്തിക്കാടന്‍ Published on 18 September, 2018
ഫീനിക്‌സില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 20 മുതല്‍
അരിസോണ : ഫീനിക്‌സ് മാര്‍ത്തോമ്മാ ഇടവകയുടെ, വാര്‍ഷിക ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 20 വ്യാഴം മുതല്‍ 23 ഞായര്‍ വരെ നടക്കും. ഫീനിക്‌സ് ഈസ്റ്റ് കാംബല്‍ അവന്യൂവിലുള്ള ദേവാലയത്തില്‍ ദിവസവും വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും.

പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും ലൈഫ് റിന്യൂവല്‍ മിനിസ്ട്രീസ് ഇന്റര്‍ നാഷണല്‍ ഡയറക്ടറുമായ ഡോ. തോമസ് ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും. എന്റെ നീതിമാന്‍ വിശ്വാസത്തില്‍ ജീവിക്കും എബ്രായര്‍ 10 : 38 ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്‍കും. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറും കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടാകും.

ഇടവക വികാരി റവ. സ്റ്റാലിന്‍ തോമസ്, സെക്രട്ടറി കിരണ്‍ കോശി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ രാജേഷ് മാത്യു എന്നിവരടങ്ങുന്ന കമ്മറ്റി നേതൃത്വം നല്‍കുന്നു. ഏവരേയും പ്രാര്‍ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫീനിക്‌സില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 20 മുതല്‍ഫീനിക്‌സില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 20 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക