Image

ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 18 September, 2018
ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക് : പ്രസിദ്ധ സിനിമ നടനും സംവിധായാകാനും നിര്‍മ്മാതാവും ഫൊക്കാനയുടെ സന്തതസഹചാരിയുംആയ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ പല കേരള കണ്‍വെന്‍ഷനുകളിലും അദ്ദേഹം പങ്കെടുത്തിടുണ്ട് .മലയാള സിനിമക്കൊപ്പം ഒരു കാലത്ത് ഏറ്റവും കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളും ചെയ്തിരുന്ന മലയാള നടനായിരുന്നു ക്യാപ്ടന്‍ രാജു. തമിഴില്‍ മാത്രം അറുപതിലധികം ചിത്രങ്ങളിലാണ് ക്യാപ്ടന്‍ രാജു അഭിനയിച്ചത്. തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലെല്ലാം തന്റെ കഴിവ് തെളിയിക്കാന്‍ ക്യാപ്റ്റന് സാധിച്ചു.

സൈനികന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവുമായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ കൈമുതല്‍. മലയാള സിനിമയിലെ എല്ലാവരുമായി ഒരുപോലെ വ്യക്തിബന്ധം കാത്തസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. .തീര്‍ത്തും ക്ലീന്‍ ഇമേജുമായി ക്യാപറ്റന്‍ രാജു മടങ്ങുമ്പോള്‍, അരിങ്ങോടരും പവനാഴിയും തൊട്ടുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എക്കാലവും മലയാള സിനിമയിലും മലയാളികളുടെ മനസിലിലും നിറഞ്ഞു നില്‍ക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ പി നായരും സെക്രട്ടറി ടോമി കോക്കാട്ടും അഭിപ്രായപ്പെട്ടു.

ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റിബോര്‍ഡും അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക