Image

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ കുടുക്കാന്‍ ശ്രമിച്ച വൈദീകന്‍ അറസ്റ്റില്‍; മകനെ പ്രകൃതി വിരുദ്ധ പീഡനമുണ്ടായെന്ന പരാതിയുടെ പ്രതികാരം തീര്‍ത്തത്

Published on 18 September, 2018
സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ കുടുക്കാന്‍ ശ്രമിച്ച വൈദീകന്‍ അറസ്റ്റില്‍; മകനെ പ്രകൃതി വിരുദ്ധ പീഡനമുണ്ടായെന്ന പരാതിയുടെ പ്രതികാരം തീര്‍ത്തത്

ഇരിട്ടി: മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പരാതി നല്‍കിയ കര്‍ഷകനെ കഞ്ചാവ് കേസില്‍ കുടുക്കിയ വൈദീകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ.ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് ഇത്തരത്തില്‍ പിടിയിലായത്

നേരത്തെ വൈദീകനെതിരെ കര്‍ഷകന്റെ മകന്‍ പരാതി നല്‍കിയിരുന്നു. വൈദീക വിദ്യാര്‍ത്ഥിയായിരുന്ന മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെത്തുടര്‍ന്നാണ് കര്‍ഷകന്‍ പരാതി നല്‍കിയത്. 

ഇതിന്റെ പ്രതികാരമായാണ് കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയത്. കര്‍ഷകന്റെ വീടിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറില് ഒന്നേകാല്‍ കിലോ കഞ്ചാവാണ് വൈദീകന് ഒളിപ്പിച്ചത്. തുടര്‍ന്ന് എക്‌സൈസ് സംഘത്തെ ഉപയോഗിച്ച് പിടിപ്പിക്കുകയുമായിരുന്നു. 

എന്നാല്‍, ഇയാള്‍ക്ക് എങ്ങിനെയാണ് ഇത്രയധികം കഞ്ചാവ് ലഭിച്ചത് എന്ന വ്യക്തമല്ല. കഞ്ചാവ് മാഫിയയുമായുള്ള വൈദീകന് ബന്ധമുണ്ടോ എന്നും സംശയമുണ്ട്. കേസില്‍ വൈദികന്റെ സഹോദരന്‍ സണ്ണി വര്‍ഗീസ്, ബന്ധു റോയി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Join WhatsApp News
95% ഇത്തരക്കാര്‍ 2018-09-18 17:49:24
പണ്ടൊക്കെ  ൫ % മാത്രമേ '  മോശക്കാർ എന്നാണ് പൊതുവേ ഉണ്ടായിരുന്ന ദാരണ . അക്കാലം ഒക്കെ പണ്ടേ പോയി . ഇപ്പോൾ തനി രഷ്ട്രീയം ആണ് സഭ . 95 % പിശാച് ബാധിച്ചവർ ആണ് പുരോഹിതർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക